ഏറ്റുമാനൂര്‍: പട്ടിത്താനത്ത് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കടപ്പൂര്‍ മുല്ലപ്പിലാക്കില്‍ നീലകണ്ഠന് നായരുടെ മകന്‍ ദിലീപാണ് (43) മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ഓട്ടോ ഡ്രൈവറുടെ തലയിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങി. എം.സി റോഡില്‍ ഏറ്റുമാനൂര്‍ പട്ടിത്താനം കവലക്കുസമീപം ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം. കടപ്പൂര്‍ കരിമ്പിന്‍കാല സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ ദിലീപ് ഗ്യാസ് സിലിണ്ടര്‍ എടുക്കുന്നതിന് തവളക്കുഴിയിലെ ഗ്യാസ് ഏജന്‍സിയിലേക്ക് വരുകയായിരുന്നു. ഇതിനിടെ കുറവിലങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷന്‍ നാഷനൽ പെര്‍മിറ്റ് ലോറി മറ്റൊരു ലോറിയെ മറികടക്കുന്നതിനിടെ ദിലീപിന്‍റെ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ദിലീപിന്‍റെ തലയിലൂടെ ലോറിയുടെ മുന്‍ചക്രം കയറി തല്‍ക്ഷണം മരിച്ചു. മൃതദേഹം ഏറ്റുമാനൂര്‍ പൊലീസ് എത്തി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ഏറ്റുമാനൂര്‍- കുറവിലങ്ങാട് റൂട്ടില്‍ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. കുറവിലങ്ങാട്, ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനുകളില്‍നിന്ന് പൊലീസ് എത്തി മൃതദേഹവും അപകടത്തില്‍പെട്ട വാഹനങ്ങളും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കോട്ടയത്തുനിന്ന് എത്തിയ അഗ്നിരക്ഷാസേന റോഡ് കഴുകി വൃത്തിയാക്കി. ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്തു. അപകടമുണ്ടാക്കിയ വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. photos അപകടത്തിൽ മരിച്ച ദിലീപ് അപകടത്തിൽപെട്ട ഓട്ടോറിക്ഷ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.