മിനി ജലവിതരണ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

ചങ്ങനാശ്ശേരി: മുഖ്യമന്ത്രിയുടെ 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി കുറിച്ചി പഞ്ചായത്തില്‍ ഭൂഗര്‍ഭ ജലവകുപ്പുമായി സഹകരിച്ച് കുഴല്‍ക്കിണറുകളില്‍നിന്ന്​ ശുദ്ധജലവിതരണം നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. രാവിലെ 9.30ന് പ്ലാമൂട് മേല്‍പ്പാലത്തിനു സമീപം ജോബ് മൈക്കിള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഭൂഗര്‍ഭ ജലവകുപ്പിന്‍റെ പ്ലാന്‍ ഫണ്ടില്‍നിന്ന്​ 40.55 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. 16ാം വാര്‍ഡില്‍ കാഞ്ഞിരത്തുംമൂട്, 14ാം വാര്‍ഡില്‍ ചെമ്പുചിറ ഭാഗം, കെ.സി.കെ ഭാഗം എന്നിവിടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി രണ്ട്​ വാര്‍ഡുകളിലായി അഞ്ച്​ കുഴല്‍ക്കിണറുകള്‍ നവീകരിച്ചിട്ടുണ്ട്. മണിക്കൂറില്‍ 5000 ലിറ്റര്‍ ജലം ഒരു കുഴല്‍ക്കിണറില്‍നിന്ന്​ ലഭിക്കുമെന്നാണ് ഭൂഗര്‍ഭ ജലവകുപ്പ് അറിയിച്ചത്. പഞ്ചായത്തിലെ 14, 16 വാര്‍ഡുകളിലായി 150 വീടുകള്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ് പദ്ധതിയെന്ന് വാര്‍ഡ് അംഗങ്ങളായ അനീഷ് തോമസ് നെടുംപറമ്പില്‍, അഭിജിത്ത് മോഹനന്‍ എന്നിവര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.