ഏറ്റുമാനൂർ: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ നഗരസഭ വാർഡ് 35 ലെ (അമ്പലം) വോട്ടർപട്ടിക പുതുക്കുന്നു. 2022 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് തികഞ്ഞവർക്ക് പേര് ചേർക്കാം. കരട് വോട്ടർപട്ടിക ഫെബ്രുവരി 16ന് പ്രസിദ്ധീകരിക്കും. മാർച്ച് മൂന്നിന് വൈകീട്ട് അഞ്ചുവരെ അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിക്കും. അന്തിമ വോട്ടർപട്ടിക മാർച്ച് 16ന് പ്രസിദ്ധീകരിക്കും. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനുള്ള അവകാശവാദങ്ങളും പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും ഒരു പോളിങ് സ്റ്റേഷനിൽനിന്ന് മറ്റൊരു സ്റ്റേഷനിലേക്കോ ഒരു വാർഡിൽനിന്ന് മറ്റൊരു വാർഡിലേക്കുള്ള സ്ഥാനമാറ്റം സംബന്ധിച്ച അപേക്ഷകളും ഓൺലൈനായാണ് സ്വീകരിക്കുക. പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങൾ നേരിട്ടോ രജിസ്‌ട്രേഡ് തപാലിലൂടെയോ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.