ആംബുലൻസ് ഡ്രൈവർ നിയമനം

ഈരാറ്റുപേട്ട: കുടുംബാരോഗ്യ കേന്ദ്രത്തിൽ ആന്‍റോ ആന്‍റണി എം.പി പാലിയേറ്റിവ് പ്രോഗ്രാമിന് അനുവദിച്ച ആംബുലൻസിന് ഡ്രൈവറെ താൽക്കാലികമായി ഈരാറ്റുപേട്ട നഗരസഭ വഴി നിയമിക്കുന്നു. അപേക്ഷകർ ബുധനാഴ്ച 11ന് കുടുംബാരോഗ്യ കേന്ദ്രത്തിലെ പബ്ലിക് ഹെൽത്ത് ബ്ലോക്കിൽ ഹാജരാകണം. ഹെവി ലൈസൻസും ഹെവി ലൈസൻസിലുള്ള മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകളും ഹാജരാക്കണം. ഈരാറ്റുപേട്ട നിവാസികൾക്ക് മുൻഗണന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.