ചിങ്ങവനം: എം.സി റോഡിൽ സിമന്‍റ് കവലയിൽ അഞ്ച് . ശനിയാഴ്ച വൈകീട്ട് 8.30ഓടെയായിരുന്നു സംഭവം. കോട്ടയം ഭാഗത്തുനിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോയ വാഹനങ്ങളാണ് ഇടിച്ചത്. സിമന്‍റ് കവല ഭാഗത്ത് ഹോട്ടലിൽനിന്ന് പുറത്തേക്ക് കാർ ഇറങ്ങുന്നതുകണ്ട് കോട്ടയം ഭാഗത്തുനിന്ന് വന്ന കാർ പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. പിന്നാലെയെത്തിയ കെ.എസ്.ആർ.ടി.സി ബസ് റോഡരികിലേക്ക് ഒതുക്കിയ മിനിലോറിയിലും ഇതിനുപിന്നാലെ ബൈക്കിലും മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെതുടർന്ന് റോഡിൽ ഇരുവശത്തും ഗതാഗതം തടസ്സപ്പെട്ടു. ചിങ്ങവനം പൊലീസ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.