ടിക്കറ്റ്​വില വർധിപ്പിക്കുന്നത് അന്തർസംസ്ഥാന ലോട്ടറി മാഫിയകളെ സഹായിക്കാൻ -ഐ.എൻ.ടി.യു.സി

കോട്ടയം: കേരള ഭാഗ്യക്കുറി ടിക്കറ്റിന്‍റെ വില 40 രൂപയിൽനിന്ന്​ അമ്പതായി വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഓൾ കേരള ലോട്ടറി ഏജന്‍റ്​ ആൻഡ്​ സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി ലോട്ടറി ഓഫിസുകൾക്ക് മുന്നിൽ സമരം നടത്തി. സമരത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം യൂനിയൻ സംസ്ഥാന പ്രസിഡന്‍റ്​ ഫിലിപ് ജോസഫ് നിർവഹിച്ചു. ജില്ല പ്രസിഡന്‍റ്​ കെ.ആർ. സജീവ‍ന്‍റെ അധ്യക്ഷതയിൽ നടത്തിയ ധർണയിൽ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ നന്തിയോട് ബഷീർ, അയ്മനം രവീന്ദ്രൻ, കെ.എ. മുഹമ്മദ് ബഷീർ, ബെന്നി ജോസഫ്, വി.ജി. അംബിക, കെ.ജി. ശശി, പി.വി. മത്തായി, പി.എം. വൈലി, കെ.ഇ. ഷാജി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.