അയ്യങ്കാളി മെമ്മോറിയൽ ടാലന്‍റ്​ സെർച്ച് പരീക്ഷ

കോട്ടയം: അയ്യങ്കാളി മെമ്മോറിയൽ ടാലന്‍റ്​ സെർച്ച് ആൻഡ് ഡെവലപ്മെന്‍റ്​ സ്‌കീം പ്രകാരമുള്ള സ്‌കോളർഷിപ്പിന് അർഹതയുള്ള പട്ടികവർഗ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷ മാർച്ച് 12ന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ ഏറ്റുമാനൂർ സർക്കാർ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ നടക്കും. ഈ അധ്യയനവർഷം ജില്ലയിലെ സ്‌കൂളുകളിൽ നാലാം ക്ലാസിൽ പഠിക്കുന്ന വാർഷിക കുടുംബ വരുമാനം 50,000 രൂപയിൽ കവിയാത്തവർക്ക് പങ്കെടുക്കാം. പ്രത്യേക ദുർബല ഗോത്രവർഗത്തിൽപ്പെടുന്നവർക്ക് വരുമാന പരിധി ബാധകമല്ല. താൽപര്യമുള്ള വിദ്യാർഥികൾ പേര്, രക്ഷിതാവിന്‍റെ പേര്, വയസ്സ്​, മേൽവിലാസം, സമുദായം, കുടുംബ വാർഷിക വരുമാനം, പഠിക്കുന്ന ക്ലാസ്, സ്‌കൂളിന്‍റെ പേരും, മേൽവിലാസവും തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയ അപേക്ഷ സ്‌കൂൾ മേധാവിയുടെ സാക്ഷ്യപ്പെടുത്തൽ സഹിതം കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.ടി.ഡി പ്രോജക്ട് ഓഫിസിലോ, പുഞ്ചവയൽ, മേലുകാവ്, വൈക്കം എന്നീ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസുകളിലോ നൽകണം. അവസാന തീയതി ഫെബ്രുവരി 21. അപേക്ഷ ഫോറത്തിനും വിശദവിവരത്തിനും ഫോൺ: 9496070350, 9496070351. വാഹന നികുതി; ഒറ്റത്തവണ തീർപ്പാക്കൽ കോട്ടയം: 2016 മാർച്ച് 31നോ അതിനു മുമ്പോ ഉള്ള കാലയളവിൽ വാഹന നികുതി കുടിശ്ശികയുള്ളവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ കുടിശ്ശിക നിശ്ചിത ശതമാനം കുറച്ച് അടച്ചുതീർക്കാൻ മാർച്ച് 31 വരെ അവസരം. സ്വകാര്യ വാഹനങ്ങൾക്ക് അധിക നികുതിയും പലിശയും ഉൾപ്പെടെ തുകയുടെ 40 ശതമാനവും പൊതുകാര്യ വാഹനങ്ങൾക്ക് 30 ശതമാനവും മാത്രം അടച്ച് നികുതിബാധ്യതയിൽനിന്ന്​ ഒഴിവാകാം. തുടർന്ന് വാഹനം ഉപയോഗിക്കുന്നില്ലെങ്കിൽ നിയമനടപടി ഒഴിവാക്കി രജിസ്‌ട്രേഷൻ റദ്ദാക്കാം. വാഹനം നിലവിലില്ല എന്നുള്ള സത്യവാങ്മൂലം 100 രൂപ മുദ്രപ്പത്രത്തിൽ ഉടമയോ അനന്തരാവകാശിയോ കോട്ടയം ആർ.ടി ഓഫിസിലോ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാലാ വൈക്കം, ഉഴവൂർ എന്നീ സബ് ആർ.ടി ഓഫിസുകളിലോ നൽകി നികുതി അടച്ച് റവന്യൂ റിക്കവറി നടപടി ഒഴിവാക്കാം. ഫോൺ: 0481 2560429.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.