കുഞ്ഞിനെ കണ്ടെത്താൻ സഹായിച്ചവർക്ക്​ സ്വീകരണം

ഗാന്ധിനഗർ: തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ ഉടൻ കണ്ടെത്താൻ സഹായിച്ചവർക്ക്​ സ്വീകരണം. ഞായറാഴ്ച രാവിലെ 11ന് ഫ്ലോറൽ പാർക്ക് ഓ ഡിറ്റോറിയത്തിലാണ് സ്വീകരണം. വ്യാപാരവ്യവസായ സമിതി ഗാന്ധിനഗർ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐ ടി.എസ്​. റെനീഷ്, ടാക്സി ഡ്രൈവർ അലക്സ് സെബാസ്റ്റ്യൻ, ഹോട്ടൽ റിസപ്ഷനിസ്റ്റ് എലിസബത്ത് എന്നിവർക്കാണ് സ്വീകരണം നൽകുന്നത്. വൈദ്യുതി മുടങ്ങും ഏറ്റുമാനൂർ: 11കെ.വി ലൈനിൽ ടച്ച്​ വർക്ക് നടക്കുന്നതിനാൽ എസ്​റ്റേറ്റ്, കാട്ടാത്തി ,മാടപ്പള്ളി, മാരിയമ്മൻ, സ്​റ്റൈയ്ൻസ്, മാലിയേപ്പടി ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട്​ അഞ്ചുവരെ വൈദ്യുതി മുടങ്ങും. കോട്ടയം: ചാലുകുന്ന് ട്രാൻസ്​ഫോർമറിന്‍റെ കീഴിലെ ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.