കോട്ടയം: എം.ഇ.എസ് യൂത്ത് വിങ്ങിന്‍റെ 50 വാർഷികത്തോട് അനുബന്ധിച്ച് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനമൊട്ടാകെ ആയിരത്തിലധികം വിദ്യാർഥികൾക്ക് സൗജന്യ സി.പി.ആർ സാങ്കേതിക പരിശീലനം നൽകുന്ന പദ്ധതിക്ക് തുടക്കം. അത്യാഹിതങ്ങളിൽനിന്ന് ജീവൻ രക്ഷിക്കുക എന്ന കർമ പരിപാടിയുടെ ഭാഗമായ പരിശീലനത്തിന് കോട്ടയത്ത് തുടക്കംകുറിച്ചു. സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ നിർവഹിച്ചു. എജുക്കേഷൻ ഡയറക്ടർ ഡോ. റംല ബീവി മുഖ്യാതിഥിയായിരുന്നു. യൂത്ത് വിങ് സംസ്ഥാന പ്രസിഡൻറ് ജബ്ബാർ ജലാൽ അധ്യക്ഷതവഹിച്ചു. യൂത്ത് വിങ് 50 വാർഷിക ലോഗോ പ്രകാശനം ഡോ. റഹീം ഫസൽ, ജില്ല പ്രസിഡന്‍റ് എൻജി. എം.എം. ഹനീഫിന് കൈമാറി. യൂത്ത് വിങ് സംസ്ഥാന ട്രഷറർ ഹംസ പട്ടാമ്പി, യൂത്ത് വിങ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബ്ദുൽ ഷരീഫ്, യൂത്ത് വിങ് ജില്ല പ്രസിഡന്‍റ് ഷെഹിം വിലങ്ങുപാറ, യൂത്ത് വിങ് ജില്ല കോഓഡിനേറ്റർ ഷഹാസ് പറപ്പള്ളിൽ തുടങ്ങിയവർ സംസാരിച്ചു. KTL MES- എം.ഇ.എസ് യൂത്ത് വിങ്ങിന്‍റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് സൗജന്യ സി.പി.ആർ സാങ്കേതിക പരിശീലനം നൽകുന്ന കർമപരിപാടി സംസ്ഥാന പ്രസിഡന്‍റ് ഡോ. ഫസൽ ഗഫൂർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.