മസ്റ്റ്............... ചങ്ങനാശ്ശേരി: കാലത്തിനുമുമ്പേ സഞ്ചരിച്ച ചിന്തയില്‍ ലത്തീഫ് മുല്ലശ്ശേരി എഴുതി തീര്‍ത്തത് വരാനിരുന്ന മഹാദുരന്തത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച്. കോവിഡ് മഹാമാരി ലോകത്തെ ഞെട്ടിവിറപ്പിക്കുന്നതിന് മൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പാണ് ലത്തീഫ് മുല്ലശ്ശേരിയുടെ 'ഡോണ്ട് ടു' എന്ന ഹ്രസ്വസിനിമയിറങ്ങുന്നത്. ദുശ്ശീലങ്ങൾ അകറ്റുക, അകലം പാലിക്കുക, വൃത്തിയായിരിക്കുക തുടങ്ങിയ മുന്നറിയിപ്പ് നല്‍കുന്ന 2016ല്‍ ഇറങ്ങിയ സിനിമ കോവിഡ് മഹാമാരി മുന്നില്‍ കണ്ടത് എഴുതിയതാണെന്ന് ആ സിനിമ കണ്ടവര്‍ സമ്മതിച്ചുപോകും. കോവിഡ് വ്യാപിക്കുന്നതിനു മൂന്നുവര്‍ഷം മുമ്പ് ഡിലൈറ്റ് വിഷന്‍ അവതരിപ്പിച്ച 'ഡോണ്ട് ടു' എന്ന ടെലിഫിലിമില്‍ ഒരു തിരുമേനിയുടെ യാത്ര പശ്ചാത്തലമാക്കി വൃത്തികേടുകളും ദുശ്ശീലങ്ങളും ഒരു പരിധി വരെ മാറ്റാന്‍ മനുഷ്യരെ ബോധവത്കരിക്കുന്നതാണ് പ്രമേയം. തനിമ കലാസാഹിത്യ വേദി ചങ്ങനാശ്ശേരി ചാപ്റ്ററിന്‍റെ നേതൃത്വത്തിലാണ് അല്‍ഇഹ്‌സാന്‍ സെന്‍ററില്‍ ചങ്ങനാശ്ശേരി ചാപ്റ്റർ പ്രസിഡൻറ് ലത്തീഫ് മുല്ലശ്ശേരി കഥയെഴുതി സംവിധാനം ചെയ്ത 'ഡോണ്ട് ടു' സിനിമയുടെയും 'നവംബര്‍ 14 ഇന്ന് ശിശുദിനം' സിനിമയുടെയും പ്രദര്‍ശനം നടന്നത്. നോവലിസ്റ്റും നിരൂപകനുമായ കെ.കെ. പടിഞ്ഞാറേപ്പുറം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ചങ്ങനാശ്ശേരി വാസുക്കുട്ടൻ അധ്യക്ഷതവഹിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ മാത്യു പോള്‍ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. മോഹന്‍ ഡി.കുറിച്ചി നേതൃത്വം വഹിച്ച സിനിമ ചര്‍ച്ചയില്‍ ജോസഫ് പായിക്കാടന്‍, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്‍റ് പി.എ. ഹനീസ്, ദാസ് മിത്ര, നൗഷ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.