അര്‍ഹമായ സംവരണംവേണം -വിശ്വകര്‍മ സഭ

പൊന്‍കുന്നം: സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് മെഡിക്കല്‍ പ്രവേശനത്തിന് അഖിലേന്ത്യ ​േക്വാട്ടയില്‍ ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ കേരള വിശ്വകര്‍മസഭ സ്വാഗതം ചെയ്തു. കേരളത്തിലെ ജനസംഖ്യയില്‍ അഞ്ചാം സ്ഥാനത്തുള്ള വിശ്വകര്‍മജര്‍ക്ക് വിദ്യാഭ്യാസ-ഉദ്യോഗ സംവരണത്തില്‍ അര്‍ഹമായ പ്രാതിനിധ്യം വേണം. അതിനായി പ്രത്യേക പഠനം നടത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയാറാകണം. വിശ്വകര്‍മ സമുദായത്തിന് നീതിനിഷേധം തുടര്‍ന്നാല്‍ കോടതിയെ സമീപിക്കേണ്ടിവരുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. സംസ്ഥാന എക്‌സിക്യൂട്ടിവ് ഓണ്‍ലൈനായി കൂടിയ യോഗത്തില്‍ സംസ്ഥാന പ്രസിഡൻറ്​-ഇന്‍ ചാര്‍ജ് കെ.കെ. ഹരി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ്​ കെ. രാമദാസന്‍ ആചാരി ഉദ്ഘാടനം നിര്‍വഹിച്ചു. രക്ഷാധികാരി എം.കെ. ദാസപ്പന്‍, വര്‍ക്കിങ് പ്രസിഡൻറ്​ അഡ്വ. സതീഷ് ടി. പത്മനാഭന്‍, വൈസ് പ്രസിഡൻറ്​ പ്രഭാകരന്‍ വലിയോറ, ജനറല്‍ സെക്രട്ടറി എ.കെ. വിജയനാഥ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.