വൈക്കം: കീരിയെ പിടിച്ച് കറിവെക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. വൈക്കം ഉദയനാപുരം മൂലയില്‍ നവീന്‍ ജോയിയാണ്(48) വനം വകുപ്പിൻെറ പിടിയിലായത്. നവീന്‍ കീരിയെ െകാന്ന് കറിവെക്കാന്‍ ശ്രമിക്കുന്നതായി വനം വകുപ്പിന് രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് എരുമേലി ഫോറസ്റ്റ് ഡിവിഷനില്‍നിന്ന് പ്രത്യേക സംഘം നവീൻെറ വീട്ടിലെത്തി പരിശോധന നടത്തി. പരിശോധനയില്‍ ഇയാള്‍ കീരിയെ കറിവെക്കാന്‍ ശ്രമിക്കുകയായിരുെന്നന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ.എസ്. ജയപ്രകാശ് പറഞ്ഞു. കീരിയുടെ സാമ്പിളുകള്‍ വിദഗ്ധപരിശോധനക്ക് തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു. വന്യജീവിസംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്ത നവീനെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ബിപിന്‍ കെ. ചന്ദ്രന്‍, ജോസഫ്, ഫോറസ്റ്റ് വാച്ചര്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിെല സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.