വൈക്കം-നേരേകടവ് റോഡിലെ വലിയകലുങ്ക് അപകടസ്ഥിതിയിൽ

ഉദയനാപുരം: . മൂവാറ്റുപുഴയാറി​ൻെറ കൈവഴിയായ പാമ്പിഴഞ്ഞാൽ തോടി​ൻെറ കുറുകെ നിർമിച്ച പാലത്തി​ൻെറ സമീപ റോഡിൽ രണ്ടുവർഷം മുമ്പ് വൻകുഴി രൂപപ്പെട്ടതോടെയാണ് പാലം അപകട സ്ഥിതിയിലായത്. പിന്നീട് റോഡിൽ ടാറിങ്​ നടത്തിയപ്പോൾ കുഴി നിവർത്തിയെങ്കിലും ഭാരവാഹനങ്ങളുടെ നിരന്തര ഓട്ടം മൂലം സമീപ റോഡ് ഇടിഞ്ഞുതാണു. പാലത്തിന്​ തൊട്ടുമുന്നിൽ രൂപപ്പെട്ട വൻ കുഴിയിൽ ഇരുചക്രവാഹന യാത്രികർ പതിവായി വീണ് അപകടപ്പെടുകയാണ്. വൈക്കം നഗരത്തിൽനിന്ന്​ കായലോര മേഖലയായ നേരേകടവിലേക്ക്​ ഒരു കെ.എസ്.ആർ.ടി.സി ബസും രണ്ട്​ സ്വകാര്യ ബസും സർവിസ് നടത്തുന്നുണ്ട്. നേരേകടവ്-മാക്കേക്കടവ് ചങ്ങാട സർവിസിലേക്കെത്തുന്നതിനുള്ള ഏക മാർഗവുമാണിത്. അപകടക്കെണിയായ പാലം പുനർനിർമിച്ച്​ ഗതാഗതം സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. KTL NEREKADAVU ROAD വൈക്കം-നേരേകടവ് റോഡിലെ അപകട സ്ഥിതിയിലായ നേരേകടവ് വലിയകലുങ്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.