റബർകൃഷി വികസന പദ്ധതി: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും ഉൾപ്പെടുത്തണം -റബർ ഡീലേഴ്​സ്​ ഫെഡറേഷൻ

കോട്ടയം: റബർ ബോർഡി​ൻെറ നിയന്ത്രണത്തിൽ വടക്കു​കിഴക്കൻ സംസ്ഥാനങ്ങളിൽ രണ്ടുലക്ഷം ഹെക്​ടർ സ്ഥലത്ത്​ നടപ്പാക്കുന്ന റബർ കൃഷി വികസന പദ്ധതി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ലഭ്യമാക്കണമെന്ന്​ ഇന്ത്യൻ റബർ ഡീലേഴ്​സ്​ ഫെഡറേഷൻ പ്രസിഡൻറ്​ ജോർജ്​ വാലി, ജനറൽ സെക്രട്ടറി ബിജു പി. തോമസ്​ എന്നിവർ ആവശ്യപ്പെട്ടു. പതിനായിരം കോടിയോളം രൂപ അടങ്കൽ തുക വരുന്ന പദ്ധതിയാണ്​ നടപ്പാക്കുന്നത്​. പ്രായമായ ആദായം കുറഞ്ഞ മരങ്ങൾ വെട്ടിമാറ്റി അത്യുൽപാദന ശേഷിയുള്ള പുതിയ ഇനം മരങ്ങൾ കൃഷി ചെയ്​താൽ അഞ്ചുവർഷം മുതൽ ഏഴുവർഷത്തിനുള്ളിൽ രാജ്യത്തിന്​ ആവശ്യമായ മുഴുവൻ റബറും ഉൽപാദിപ്പിക്കാൻ കഴിയും. നബാർഡി​ൻെറയും മറ്റ്​ ബാങ്കുകളുടെയും കുറഞ്ഞ പലിശ നിരക്കിലുള്ള സാമ്പത്തികസഹായം കർഷകർക്ക്​ ലഭ്യമാക്കണം. ടയർ വ്യവസായികളുടെ ഉൽപാദന കേന്ദ്രങ്ങൾ മുഖ്യമായും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ്​. ഇവിടെ ഉൽപാദനത്തിൽ വർധനവുണ്ടാകുന്നതിനാൽ ആവശ്യമായ റബർ വേഗത്തിൽ ലഭ്യമാക്കാനും സാധിക്കും. പദ്ധതിയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ റബർ കർഷകരെ ഉ​ൾപ്പെടുത്തുകയോ സമാനമായ മറ്റൊരു പദ്ധതി ആവിഷ്​കരിക്കുകയോ വേണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.