കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ച നീണ്ടൂരിൽ മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ ഡോ. കെ.എം. ദിലീപിൻെറ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. സ്ഥലം സന്ദർശിച്ച അദ്ദേഹം രോഗവ്യാപന ഭീതിയില്ലെന്ന് വ്യക്തമാക്കി. ജാഗ്രത തുടരാനും നിർദേശം നൽകി. േദശാടന പക്ഷികളിലൂടെയാകും രോഗമെത്തിയതെന്നാണ് വകുപ്പിൻെറ വിലയിരുത്തൽ. ചൊവ്വാഴ്ച 3500 വളർത്തുപക്ഷികളെയാണ് നീണ്ടൂരിൽ കൊന്നത്. എട്ട് ദ്രുതകർമ സേനകളെയാണ് പക്ഷികളെ കൊന്നൊടുക്കാനായി നിയോഗിച്ചത്. 40 പേരുള്ള സംഘം ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് പ്രവർത്തനം ആരംഭിച്ചത്. ൈവകീട്ട് മഴപെയ്തത് പ്രവർത്തനങ്ങളെ അവസാനഘട്ടത്തിൽ ബാധിച്ചു. രാത്രിയോടെയാണ് നടപടി പൂർത്തിയായത്. മൃഗസംരക്ഷണ വകുപ്പിനൊപ്പം ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. കോട്ടയം അഡീ. ജില്ല മജിസ്‌ട്രേറ്റ് അനില്‍ ഉമ്മന്‍, മൃഗസംരക്ഷണ വകുപ്പ് ജില്ല ഓഫിസറുടെ ചുമതല വഹിക്കുന്ന ഡോ. ഷാജി പണിക്കശ്ശേരി എന്നിവർക്കാണ് മേൽനോട്ടച്ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.