കോട്ടയം: വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിൻറ് ലിമിറ്റഡ് (എച്ച്.എൻ.എൽ) ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കടമ്പകൂടി മറികടന്നു. സർക്കാർ നൽകിയ റസല്യൂഷൻ പ്ലാൻ എസ്.ബി.ഐ, സെൻട്രൽ ബാങ്ക് ഇന്ത്യ എന്നിവർ അംഗീകരിച്ചു. എച്ച്.എൻ.എല്ലിൻെറ ബാങ്കുകൾക്കുള്ള വായ്പ കുടിശ്ശികയിൽ 77ശതമാനവും ഇവർക്കാണ് ലഭിക്കാനുള്ളത്. ഇതോടെ ബുധനാഴ്ച ചേരുന്ന ക്രഡിറ്റേഴ്സ് കമ്മിറ്റി ഇതിന് ഔദ്യോഗികമായി അംഗീകാരം നൽകുമെന്നാണ് സൂചന. നേരേത്ത ക്രഡിറ്റേഴ്സ് കമ്മിറ്റിയിൽ ബാധ്യതകളടക്കം 278 കോടിക്ക് കമ്പനി ഏറ്റെടുക്കുന്ന പാക്കേജാണ് സർക്കാറിനെ പ്രതിനിധീകരിച്ച കിൻഫ്ര, റിയാബ് പ്രതിനിധികൾ അവതരിപ്പിച്ചത്. എന്നാൽ, തുക അപര്യാപ്തമാണെന്ന് കാട്ടി ക്രഡിറ്റേഴ്സ് കമ്മിറ്റി ഇത് അംഗീകരിച്ചിരുന്നില്ല. പലിശയടക്കം 400 കോടിേയാളം രൂപ ലഭിക്കാനുണ്ടെന്ന നിലപാടിൽ ബാങ്ക് പ്രതിനിധികൾ അടങ്ങിയ ക്രഡിറ്റേഴ്സ് കമ്മിറ്റി ഉറച്ചുനിന്നു. എന്നാൽ, ബാങ്കുകൾ പിഴപ്പലിശയടക്കമാണ് ആവശ്യപ്പെടുന്നതെന്നും ഇത് നൽകാനാവില്ലെന്നുമായിരുന്നു സർക്കാർ നിലപാട്. ഇതിനൊടുവിൽ ബാങ്കുകൾ നിലപാട് മയപ്പെടുത്തുകയും ഈ പാക്കേജ് അംഗീകരിക്കാൻ തയാറാകുകയുമായിരുന്നു. പ്ലാൻ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വോട്ടെടുപ്പിൽ എസ്.ബി.ഐയും സെൻട്രൽ ബാങ്കും അനുകൂലിച്ചു. ബുധനാഴ്ച നടക്കുന്ന ക്രഡിറ്റേഴ്സ് കമ്മിറ്റി ഇത് അംഗീകരിക്കുന്നതോടെ പ്രധാന കടമ്പ മറികടക്കും. തുടർന്ന് ഇക്കാര്യം ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ അറിയിക്കും. ട്രൈബ്യൂണലാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.