കറുകച്ചാൽ: കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ അറുപതോളംപേർ കോൺഗ്രസിൽ ചേർന്നതായി കോൺഗ്രസ് കറുകച്ചാൽ മണ്ഡലം കമ്മിറ്റി. മുൻ പഞ്ചായത്ത് അംഗം കുഞ്ഞുമോൻ മേലേക്കുന്നിൻെറ നേതൃത്വത്തിലാണ് പ്രവർത്തകർ പാർട്ടിവിട്ടത്. കറുകച്ചാലിൽ നടത്തിയ സ്വീകരണ യോഗം കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് റോബിൻ വെള്ളാപ്പള്ളി അധ്യക്ഷതവഹിച്ചു. ഭാരവാഹികളായ ജോ തോമസ് പായിക്കാട്, ഷിൻസ് പീറ്റർ, സണ്ണി മാമ്പതി, ബെന്നി അമ്പാട്ട്, തോമസുകുട്ടി തോമസ്, ജയമോൾ ടോമി തുടങ്ങിയവർ സംസാരിച്ചു. സ്വീകരണം നൽകും കറുകച്ചാൽ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്ക് കറുകച്ചാൽ മർച്ചൻറ്സ് അസോ. സ്വീകരണം നൽകും. വ്യാഴാഴ്ച 2.30ന് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗം സംസ്ഥാന വൈസ് പ്രസിഡൻറ് എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് ഇ.സി. ചെറിയാൻ അധ്യക്ഷതവഹിക്കും. പരാതിപരിഹാര അദാലത് പൊൻകുന്നം: കാഞ്ഞിരപ്പള്ളി താലൂക്കിലെ ഓൺലൈൻ പരാതിപരിഹാര അദാലത് 15ന് നടത്തും. പൊതുജനങ്ങളുടെ പരാതികൾ വ്യാഴാഴ്ച 10 മുതൽ അഞ്ചുവരെ അക്ഷയകേന്ദ്രങ്ങളിൽ ഇ-ആപ്ലിക്കേഷനിലൂടെ രജിസ്റ്റർ ചെയ്യാം. വീടും സ്ഥലവും ലഭിക്കുന്നതിന്, ചികിത്സ സഹായം, പ്രളയ ദുരിതാശ്വാസ ധനസഹായം, റേഷൻ കാർഡ്, നിലം, തോട്ടം, പുരയിടം ഇനം മാറ്റം എന്നീ വിഷയങ്ങൾ പരിഗണിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.