കോട്ടയം: ജനിതക മാറ്റം വന്ന കോവിഡ് കോട്ടയത്തും സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ അതിതീവ്രജാഗ്രത തുടരുന്നു. കോട്ടയത്ത് രോഗം സ്ഥിരീകരിച്ച യുവതിക്കൊപ്പം വിദേശത്ത് നിന്നെത്തിയ പിതാവിൻെറ സാമ്പിൾ പരിശോധനക്കായി എൻ.ഐ.വി പുണെയിൽ അയച്ചിരിക്കുകയാണ്. നാട്ടിലെത്തിയ ഉടൻ ഇരുവരും ക്വാറൻറീനിൽ പ്രവേശിപ്പിച്ചതിനാൽ കൂടുതൽ പേരുമായി സമ്പര്‍ക്കം ഉണ്ടായിട്ടില്ല. എങ്കിലും ആരോഗ്യവകുപ്പ് സമ്പർക്കപട്ടിക തയാറാക്കിയിട്ടുണ്ട്. ചിലർ നിരീക്ഷണത്തിലുമാണ്. ജനിതകമാറ്റം വന്ന വൈറസ് സാധാരണ വൈറസിനെക്കാള്‍ 70 ശതമാനം അധികം പകര്‍ച്ചശേഷിയുള്ളതായതിനാൽ ജില്ലയിൽ ആരോഗ്യവകുപ്പിൻെറ നിരീക്ഷണം കൂടുതൽ ഊർജിതമാക്കി. ജില്ല ഭരണകൂടവും ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രോഗ വ്യാപനം പെട്ടെന്നാണെന്നതിനാല്‍ പ്രായമായവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റിവേഴ്സ് ക്വാറൻറീനിൽ കൂടുതല്‍ ശക്തിപ്പെടുത്താനും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.