ബി.ജെ.പി നേതാവ്​ സി.പി.എമ്മിൽ

പത്തനംതിട്ട: ബി.ജെ.പി ജില്ല സമിതി അംഗവും യുവമോർച്ച ജില്ല വൈസ് പ്രസിഡൻറുമായ റാന്നി സ്വദേശി പ്രസാദ്.എൻ. ഭാസ്കരൻ രാജിവെച്ച്​ സി.പി.എമ്മിൽ ചേർന്നു. മൂന്നുതവണ ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറായും സംസ്ഥാന കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ടെന്ന്​ പ്രസാദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പുകളിലും മത്സരിച്ചിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ സി.പി.എം റാന്നി ഏരിയ സെക്രട്ടറി പി.ആർ. പ്രസാദും പങ്കെടുത്തു. വരുംദിവസങ്ങളിൽ കോഴഞ്ചേരി, കോന്നി മേഖലകളിൽനിന്നുള്ള ചില പ്രധാന ഭാരവാഹികളും ബി.ജെ.പി വിടുമെന്ന്​ സൂചനയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.