ബി.എ.എം.എസ്: പ്രാക്ടിക്കൽ, വൈവ പരീക്ഷ കോട്ടയം: 2020 ഫെബ്രുവരിയിൽ നടന്ന തേർഡ് പ്രഫഷനൽ ബി.എ.എം.എസ് മേഴ്‌സി ചാൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവ പരീക്ഷ ആഗസ്റ്റ് ആറുമുതൽ തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളജിൽ നടക്കും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. ബിരുദ പ്രവേശനം: രജിസ്‌ട്രേഷൻ 17 വരെ എം.ജി സർവകലാശാലയിലെ അഫിലിയേറ്റഡ് കോളജുകളിൽ ബിരുദ പ്രവേശനത്തിന് ഏകജാലകം (ക്യാപ്) വഴി ആഗസ്റ്റ് 17 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. www.cap.mgu.ac.in എന്നതാണ് വെബ്‌സൈറ്റ്. വിശദ പ്രവേശന ഷെഡ്യൂൾ ക്യാപ് വെബ്‌സൈറ്റിലും ഫേസ്ബുക്ക് പേജിലും ലഭിക്കും. വെബിനാർ 14ന് ബിരുദത്തിനുശേഷം ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് മഹാത്മാഗാന്ധി സർവകലാശാല എംപ്ലോയ്‌മൻെറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ആഗസ്റ്റ് 14ന് മൂന്നിന് വെബിനാർ സംഘടിപ്പിക്കും. കോഴ്‌സുകളെക്കുറിച്ചും ജോലിസാധ്യതകളെക്കുറിച്ചും വിവരങ്ങൾ ലഭ്യമാകും. താൽപര്യമുള്ളവർ ആഗസ്റ്റ് 11ന് വൈകീട്ട് അഞ്ചിനകം 0481 2731025 ഫോൺ നമ്പറിൽ രജിസ്റ്റർ ചെയ്യണം. 150 പേർക്കാണ് അവസരം. സെനറ്റ് തെരഞ്ഞെടുപ്പ്: നാമനിർദേശപത്രിക പട്ടിക എം.ജി സർവകലാശാലയിലെ സെനറ്റ് വിദ്യാർഥി പ്രതിനിധി, സ്റ്റുഡൻറ്സ് കൗൺസിൽ തെരഞ്ഞെടുപ്പിൻെറ സ്വീകാര്യമായ നാമനിർേദശ പത്രികകളുടെ പട്ടിക പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റിൽ ലഭിക്കും. അക്കാദമിക് കൗൺസിൽ യോഗം എം.ജി സർവകലാശാല അക്കാദമിക് കൗൺസിലിൻെറ യോഗം വിഡിയോ കോൺഫറൻസിങ്ങിലൂടെ സെപ്റ്റംബർ ഏഴിന് രാവിലെ 10ന് നടക്കും. യോഗത്തിൽ പ്രമേയം അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന അംഗങ്ങൾക്ക് ആഗസ്റ്റ് 17നകം രജിസ്ട്രാർക്ക് നൽകാം. യോഗത്തിൽ പങ്കെടുക്കാനുള്ള ലിങ്ക് അംഗങ്ങൾക്ക് ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.