കോട്ടയം: നാട്ടകം കാക്കൂരിൽ . ചാന്നാനിക്കാട് തെക്കേപ്പറമ്പിൽ വേണു എസ്. കുമാർ (29), മാണിക്കുന്നം പടിഞ്ഞാൽ വടക്കേതിൽ രാധാകൃഷ്ണൻെറ മകൻ ആദർശ് (25) എന്നിവരാണ് മരിച്ചത്. ആദർശിനൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന കാരാപ്പുഴ ഇല്ലത്തുപറമ്പിൽ ബാലഭവൻ വിഘ്നേശ്വറിനെ (24) ഗുരുതര പരിക്കുകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ഒേന്നാടെ മുളങ്കുഴ പാക്കിൽ റോഡിൽ കാക്കൂരിൽ കെ.ടി.ഡി.സിയുടെ ബിയർ പാർലറിന് മുന്നിലായിരുന്നു സംഭവം. അമിതവേഗത്തിൽ ഇരുദിശകളിൽനിന്ന് വന്ന ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. മൂവരും ബൈക്കിൽനിന്ന് തെറിച്ചുവീണു. 20 മിനിറ്റോളം യുവാക്കൾ ചോരയിൽ കുളിച്ച് റോഡിൽ കിടന്നു. ബൈക്ക് യാത്രികരായ രണ്ടുപേരാണ് ഇവരെ രക്ഷിക്കാൻ എത്തിയത്. ഒരാളെ ഓട്ടോറിക്ഷയിലും മറ്റ് രണ്ടുപേരെ ആംബുലൻസിലുമായി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചിങ്ങവനം പൊലീസ് കേസെടുത്തു. വേണു പുളിമൂട് കവലയിലെ കല്ലുപാലം ബിൽഡിങ്ങിൽ 'ന്യൂ പാർവതി ഗോൾഡ്' എന്ന കട നടത്തുകയാണ്. ഒരു മാസം മുമ്പാണ് കട ആരംഭിച്ചത്. പനച്ചിക്കാട് മുൻ പഞ്ചായത്ത് അംഗം സലിജയാണ് വേണുവിൻെറ മാതാവ്. പിതാവ്: സുരേഷ്കുമാർ. ഭാര്യ: ആതിര. മകൾ: നിവേദ്യ. ആദർശിൻെറ മാതാവ്: ഉഷാകുമാരി. സഹോദരി: അയന കൃഷ്ണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.