കോട്ടയം: സ്വാതന്ത്ര്യ സമരകാലത്ത് പരിചിതമല്ലാത്ത ആശയങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിൽ ഭാഷ ദിനപ്പത്രങ്ങൾ വലിയ തോതിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ടെന്ന് മുൻ എം.പിയും മാധ്യമ നിരീക്ഷകനുമായ ഡോ. സെബാസ്റ്റ്യൻ പോൾ. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി കേരള പുരാവസ്തു വകുപ്പ് കോട്ടയം സി.എം.എസ് കോളജ് ചരിത്ര വിഭാഗവുമായി ചേർന്നു നടത്തിയ, മലയാള ഭാഷ ദിനപ്പത്രങ്ങളും സ്വാതന്ത്ര്യസമരവും സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തും വായനയും അച്ചടിയും പരിമിതമായിരുന്ന കാലത്ത് ആഗോള വിഷയങ്ങളും കാഴ്ചപ്പാടുകളും സാധാരണ ജനങ്ങളിലെത്തിച്ചത് പത്രങ്ങളായിരുന്നു. ഉയരത്തിൽ ചിന്തിക്കുകയും എഴുതുകയും ചെയ്ത പത്രാധിപരും ആഗോള വീക്ഷണമുള്ള പത്രങ്ങളുമാണ് മലയാള ഭാഷ ദിനപ്പത്രങ്ങളുടെ ചരിത്രത്തിലെ സവിശേഷത. ശ്രേഷ്ഠനായ പത്രാധിപർ കൂടിയായിരുന്നു മഹാത്മാഗാന്ധി. ആശയങ്ങളുടെ കരുത്തിനെക്കുറിച്ചും അത് ജനങ്ങളിലേക്ക് പകരേണ്ടതിനെക്കുറിച്ചും നല്ല ബോധ്യമുണ്ടായിരുന്നതിനാലാണ് നാലു പത്രങ്ങൾ ആരംഭിക്കാൻ അദ്ദേഹം തന്നെ തയാറായത്. സാമൂഹിക പരിവർത്തനം, മനുഷ്യനവീകരണം, ജനസ്വീകാര്യത തുടങ്ങിയവക്കെല്ലാം അദ്ദേഹം പത്രങ്ങളെ ഉപയോഗിച്ചുവെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു. സി.എം.എസ് കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് സി. ജോഷ്വ അധ്യക്ഷത വഹിച്ചു. പുരാവസ്തു വകുപ്പ് ആർട്ടിസ്റ്റ് സൂപ്രണ്ട് ആർ. രാജേഷ് കുമാർ, ഡോ. സുമി മേരി തോമസ്, റിയ മറിയം സാബു എന്നിവർ സംസാരിച്ചു. തുടർന്നു നടന്ന സെമിനാറിൽ സീപാസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം പ്രിൻസിപ്പൽ ഡോ. ലിജിമോൾ പി. ജേക്കബ്, മാർ ഇവാനിയോസ് കോളജ് ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ വകുപ്പ് മേധാവി ഡോ. എസ്.ആർ. സഞ്ജീവ് എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. സി.എം.എസ് കോളജ് ചരിത്ര വിഭാഗം മേധാവി ജി. രാധിക, മലയാള വിഭാഗം അസി. പ്രഫ. മിനി മറിയം സഖറിയ എന്നിവർ മോഡറേറ്ററായി. പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു. ------------------- KTL CMS- സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവ ഭാഗമായി കേരള പുരാവസ്തു വകുപ്പ് കോട്ടയം സി.എം.എസ് കോളജ് ചരിത്ര വിഭാഗവുമായി ചേർന്ന് സംഘടിപ്പിച്ച സെമിനാർ മുൻ എം.പി സെബാസ്റ്റ്യൻ പോൾ ഉദ്‌ഘാടനം ചെയ്യുന്നു ------------ സ്വാതന്ത്ര്യദിന സന്ദേശവുമായി സൈക്കിൾ റാലി കോട്ടയം: സ്വാതന്ത്ര്യലബ്ധിയുടെ 75ാം വാർഷികാഘോഷങ്ങളോട് അനുബന്ധിച്ച് എം.ജി സർവകലാശാലയിൽ എംപ്ലോയീസ് യൂനിയന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യൂനിയന്റെ പോഷക സംഘടനയായ പ്രിയദർശിനി വനിത വേദിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി പ്രതിമക്കു മുന്നിൽ ജീവനക്കാർ പൂക്കളം തീർത്തു. എംപ്ലോയീസ് റിക്രിയേഷൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന സന്ദേശവുമായി സൈക്കിൾ റാലി സംഘടിപ്പിച്ചു. സർവകലാശാല പ്രൊ വൈസ് ചാൻസലർ സി.ടി. അരവിന്ദകുമാർ റാലി ഫ്ലാഗ്ഓഫ് ചെയ്തു. ഭാരവാഹികളായ എസ്. സുജ, സെബാസ്റ്റ്യൻ പി. ജോസഫ്, നിർമൽ ജോർജ്, വിഷ്ണുരാജ് എന്നിവർ നേതൃത്വം നൽകി. ------- KTL RALLY സ്വാതന്ത്ര്യലബ്ധിയുടെ 75ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് എം.ജി സർവകലാശാലയിൽ എംപ്ലോയീസ് യൂനിയന്റെ ആഭിമുഖ്യത്തിൽ നടത്തിയ സൈക്കിൾ റാലി ------------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.