തൊടുപുഴ: കയറാൻ ശ്രമിക്കുന്നതിനിടെ ക്ലീനർ സ്കൂൾ ബസിനടിയിൽപെട്ട് മകളുടെ കൺമുന്നിൽ മരിച്ചു. മലയിഞ്ചി ആൾക്കല്ല് പടിഞ്ഞാറയിൽ ജിജോ ജോർജാണ് (40) മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ ഉടുമ്പന്നൂർ മങ്കുഴി സെന്‍റ് ജോർജ് ഹൈസ്കൂൾ ബസാണ് അപകടത്തിൽപെട്ടത്. ഏഴാനിക്കൂട്ടം സ്കൂളിന് സമീപം രണ്ട് കുട്ടികളെ ഇറക്കിയശേഷം ബസ് മുന്നോട്ട് എടുക്കുന്നതിനിടെയായിരുന്നു അപകടം. ജിജോ കയറാൻ ശ്രമിക്കുന്നതിനിടെ ഡോറിൽനിന്ന് റോഡിലേക്ക് വീഴുകയും പിന്നിലെ ടയറിൽ തല കുരുങ്ങുകയുമായിരുന്നു. അപകടസമയം ജിജോയുടെ ഇളയ മകൾ ആറാം ക്ലാസ് വിദ്യാർഥിനി എലിസബത്തും ബസിൽ ഉണ്ടായിരുന്നു. മകളും കൂടെയുള്ളവരും ചേർന്ന് മറ്റ് വാഹനങ്ങൾക്ക് കൈകാണിക്കുകയും ഇതുവഴി വന്ന ചീനിക്കുഴി പള്ളിവികാരിയുടെ കാറിൽ ഉടൻ ജിജോയെ മുതലക്കോടത്തെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും രക്ഷിക്കാനായില്ല. ജിജോയുടെ ഭാര്യ റാണിയാണ് സാധാരണ സഹായിയായി ബസിൽ പോകുന്നത്. വെള്ളിയാഴ്ച ഇവർക്ക് പോകാനാവാത്ത സാഹചര്യത്തിലാണ് സ്കൂൾ പി.ടി.എ അംഗം കൂടിയായ ജിജോ പോയത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടിലെത്തിക്കും. 11ന് മലയിഞ്ചി സെന്‍റ് തോമസ് പള്ളിയിൽ സംസ്കാരം നടത്തും. മറ്റൊരു മകൾ: എയ്ഞ്ചൽ മരിയ. കരിമണ്ണൂർ പൊലീസ് ബസ് ഡ്രൈവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. TDG DEATH JIJO GEORGE ജിജോ ജോർജ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.