മൂന്നാർ: യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മൂന്നാർ പെരിയവര എസ്റ്റേറ്റിലെ പ്രവീൺകുമാറിനെയാണ് (24) മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 16നാണ് പ്രവീൺകുമാറിന്റെ ഭാര്യ ശ്രീജ (19) തൂങ്ങിമരിച്ചത്. കുടുംബപ്രശ്‌നങ്ങൾ മൂലം ആത്മഹത്യ ചെയ്തുവെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രവീൺകുമാറിന്റെ മാനസിക, ശാരീരിക പീഡനംമൂലമാണ് ആത്മഹത്യയെന്ന് കണ്ടെത്തിയത്. വിവാഹത്തിന് ശേഷം ഇയാൾ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടാക്കിയതിനെ ഭാര്യ എതിർത്തതോടെയാണ് ഉപദ്രവം തുടങ്ങിയത്. രണ്ടുവർഷം മുമ്പ് പ്രവീൺകുമാറുമായി ശ്രീജ പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു. ഭാര്യയെ സംശയിച്ചിരുന്ന പ്രവീണിന്റെ മനോഭാവംമൂലം യുവതി മാനസികപീഡനം അനുഭവിച്ചു വരുകയായിരുന്നെന്ന് പറയുന്നു. മൂന്നാർ എസ്.എച്ച്.ഒ മനേഷ് കെ. പൗലോസിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.