'റോഡ് സഞ്ചാരയോഗ്യമാക്കണം'

ചങ്ങനാശ്ശേരി: സ്വാമിക്കവലയില്‍നിന്ന്​ എന്‍.എസ്.എസ് ആതുരാശ്രമം ഹോമിയോ ആശുപത്രിയുടെ സമീപത്തുകൂടി പോകുന്ന സ്വാമിക്കവല-കുറ്റിക്കല്‍ റോഡ് അടിയന്തരമായി നന്നാക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. വെള്ളത്തിന്‍റെ കുത്തൊഴുക്കില്‍ റോഡ് തീര്‍ത്തും സഞ്ചാരയോഗ്യമല്ലാതായി. പുല്ലുവളര്‍ന്ന് ചതുപ്പുനിലംപോലെയായിരിക്കുകയാണ് റോഡിന്റെ ഇരുവശങ്ങളും. മണ്ണൊലിപ്പ്​ തടയാനായി വര്‍ഷങ്ങള്‍ക്കുമുമ്പ്​ നാട്ടുകാര്‍ പിരിവെടുത്ത് റോഡിന്റെ ചില സ്ഥലങ്ങളില്‍ പാറക്കല്ല് പാകിയിരുന്നു. എന്നാല്‍, വീണ്ടും മണ്ണൊലിച്ചുപോയതിനാല്‍ ഇപ്പോള്‍ കരിങ്കല്ലുകള്‍ ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ ഈ റോഡിലൂടെ വാഹനങ്ങള്‍ കടന്നുവരാതായി. 25ല്‍ അധികം കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായ ഈ പ്രദേശത്തേക്ക് വാഹനത്തില്‍ വെള്ളമെത്തിക്കാന്‍ കഴിയാതെ ദുരിതം അനുഭവിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഓട്ടോറിക്ഷകളും മറ്റും കടന്നുവരാത്തതിനാല്‍ കിടപ്പുരോഗികളെ ചുമന്നുകൊണ്ട് ആശുപത്രിയിലേക്ക് പോകേണ്ട ഗതികേടിലാണിവര്‍. KTL CHR 7 Road തകർന്ന സ്വാമിക്കവല-കുറ്റിക്കല്‍ റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.