എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ധര്‍ണ നടത്തി

തലയോലപ്പറമ്പ്: തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സി.പി.ഐ തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി സാബു പി.മണലൊടി ധര്‍ണ ഉദ്ഘാടനം ചെയ്തു. നാനാടത്ത് സി.പി.ഐ ഓഫിസിന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു. ഗീത ഷാജി അധ്യക്ഷതവഹിച്ചു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ.എസ്. രത്‌നാകരന്‍, കെ. വേണുഗോപാല്‍, അഡ്വ. പി.വി. കൃഷ്ണകുമാര്‍, കെ.എം. മുരളീധരന്‍, സുലോചന പ്രഭാകരന്‍, ജസീന ഷാജുദ്ദീന്‍, ഗിരിജ പുഷ്‌കരന്‍, ശ്യാമ ദിനേഷ്, പി.ഡി. സാബു, പി.വി. കുട്ടന്‍, എന്നിവര്‍ സംസാരിച്ചു. സുധര്‍മിണി, എം.വി. ശശികല, മോളി അജികുമാര്‍, വനജ പ്രദീപ്, വത്സല ഭുവനേന്ദ്രന്‍ ഷീബ ബാബു, ബിന്ദു എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.