ജാതിയും മതവും നോക്കിയല്ല കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് -ജോസഫ് വാഴക്കന്‍

രാമപുരം: കോണ്‍ഗ്രസ് പാര്‍ട്ടി ജാതിയും മതവും നോക്കിയല്ല പ്രവര്‍ത്തിക്കുന്നതെന്നും മനുഷ്യത്വമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖമുദ്രയെന്നും കോണ്‍ഗ്രസ്​ നേതാവ്​ ജോസഫ് വാഴക്കന്‍. രാമപുരം പഞ്ചായത്തില്‍ നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലുണ്ടായ അട്ടിമറിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് രാമപുരത്ത് നടത്തിയ നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക ലാഭത്തിനുവേണ്ടി യു.ഡി.എഫിനെ ഒറ്റിക്കൊടുത്ത് പ്രസിഡന്‍റ്​ പദം കരസ്ഥമാക്കിയ രാഷ്ട്രീയ കുതിരക്കച്ചവടത്തിന്‍റെ സാഹചര്യം ജനങ്ങള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. രാമപുരം ടൗണ്‍ചുറ്റി യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും നടന്നു. യോഗത്തില്‍ യു.ഡി.എഫ് പഞ്ചായത്ത് ചെയര്‍മാന്‍ മോളി പീറ്റര്‍ അധ്യക്ഷതവഹിച്ചു. തോമസ് കല്ലാടന്‍, സജി മഞ്ഞക്കടമ്പില്‍, അഡ്വ. ബിജു പുന്നത്താനം, സി.ടി. രാജന്‍, വി.എ. ജോസ് ഉഴുന്നാലില്‍, കെ.കെ. ശാന്താറാം, തോമസ് ഉഴുന്നാലില്‍, ജോര്‍ജ് പുളുങ്കാട്, ജോസഫ് കണ്ടം, മനോജ് ചീങ്കല്ലേല്‍, ജോഷി ജോസഫ്, സൗമ്യ സേവ്യര്‍, ആല്‍ബിന്‍ ഇടമനശ്ശേരില്‍, ലിസമ്മ മത്തച്ചന്‍, റോബി ഊടുപുഴ, പി.ജെ. മത്തച്ചന്‍, ജോസ് താന്നിമല, ബേബിച്ചന്‍ കടുകുംമാക്കല്‍, മധുപാല്‍, അനിത രാജു എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.