റോഡുവക്കിലെ വൻ മരങ്ങൾ ഭീഷണിയാകുന്നു

ഈരാറ്റുപേട്ട: ഏറ്റുമാനൂർ-പൂഞ്ഞാർ സംസ്ഥാനപാതയിൽ കടുവാമൂഴി മസ്ജിദ് നൂറിന് സമീപം യാത്രക്കാർക്ക് ഭീഷണിയായി ബസ് സ്റ്റോപ്പിൽ വാകമരം. ദിവസേന സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നിരവധിയാളുകൾ എത്തുന്ന ബസ് സ്റ്റോപ്പാണിത്​. പതിറ്റാണ്ടുകൾ പഴക്കമുള്ള വാകമരത്തിന്റെ ശിഖരങ്ങൾ പലപ്പോഴും കാറ്റത്ത് വീണിട്ടുണ്ട്. മരം മുറിച്ചുമാറ്റാൻ സാധിക്കുന്നില്ലെങ്കിൽ ശിഖരങ്ങൾ മുറിച്ചുമാറ്റിയെങ്കിലും അപകടാവസ്ഥ പരിഹരിഹരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും റോഡുവക്കിൽ ഭീഷണിയായി നിൽക്കുന്ന വൻ മരങ്ങൾ വെട്ടിമാറ്റാൻ കഴിയാത്തത് അധികൃതരുടെ അനാസ്ഥയാണെന്നും നാട്ടുകാർ ആരോപിച്ചു. ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ അപകടം ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പടം അപകടകരമായി നിൽക്കുന്ന കൂറ്റൻ വാകമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.