ലൂര്‍ദിയന്‍ ബാസ്‌കറ്റ്‌ബാള്‍ ടൂര്‍ണമെന്റ്: ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന് തുടങ്ങും

കോട്ടയം: ലൂര്‍ദ് പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 16മത് ഓള്‍ കേരള ഇന്റര്‍സ്‌കൂള്‍ ബാസ്‌കറ്റ്‌ബാള്‍ ടൂര്‍ണമെന്റിന്റെ രണ്ടാംദിവസം ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പൂള്‍ എയില്‍നിന്ന്​ കോട്ടയം ലൂര്‍ദ്, സെന്റ് ആന്‍സ് കുര്യനാട്, പൂള്‍ ബിയില്‍നിന്ന്​ സെന്റ് ജോസഫ് തിരുവനന്തപുരം, ഗിരിദീപം കോട്ടയം പൂള്‍ സിയില്‍നിന്ന്​ കാര്‍മല്‍ വാഴക്കുളം, ജി.എച്ച്​.എസ്.എസ് പനമ്പിള്ളിനഗര്‍, പൂള്‍ ഡിയില്‍നിന്ന്​ മാന്നാനം സെന്റ് എഫ്രേംസ്, ജി.വി. രാജ തിരുവനന്തപുരം എന്നീ ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പൂള്‍ എയില്‍നിന്ന് കൊരട്ടി ലിറ്റില്‍ ഫ്ലവര്‍, കണ്ണൂര്‍ ജി.വി.എച്ച്​.എസ്.എസ്, പൂള്‍ ബിയില്‍നിന്ന് കോട്ടയം മൗണ്ട് കാര്‍മല്‍, കോഴിക്കോട് പ്രൊവിഡന്‍സ് പൂൾ സിയില്‍നിന്ന് കോഴിക്കോട് സില്‍വര്‍ ഹില്‍സ് ആലപ്പുഴ ജ്യോതിനികേതന്‍, പൂള്‍ ഡിയില്‍നിന്ന്​ കോഴിക്കോട് സെന്റ് മൈക്കിള്‍സ്, തിരുവനന്തപുരം സെന്റ് ഗൊരേത്തി എന്നീ ടീമുകളും ക്വര്‍ട്ടറില്‍ പ്രവേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.