കോട്ടയം: നടക്കും. അമ്പതു വർഷങ്ങൾക്ക് ശേഷമാണ് ജില്ല സമ്മേളനത്തിന് ഏറ്റുമാനൂർ വേദിയാകുന്നത്. നാലു മുതൽ ഏറ്റുമാനൂർ ടൗണിൽ പ്രത്യേകം തയാറാക്കിയ ആലപ്പി രംഗനാഥ് സാംസ്കാരിക നഗറിൽ വിവിധ കലാപരിപാടികൾ ആരംഭിക്കും. അഞ്ചിന് വൈകീട്ട് നാലിന് പി.കെ. മേദിനിയും കലവൂർ വിശ്വനും ഒരുക്കുന്ന ഗാനസന്ധ്യ. തുടർന്ന് സംസ്കാരിക സമ്മേളനം ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഏഴു മുതൽ ആലപ്പുഴ ഇപ്റ്റ ഗായകസംഘം അവതരിപ്പിക്കുന്ന നാട്ടരങ്ങ്. ആറിന് കൊടിമരജാഥ വൈകീട്ട് അഞ്ചിന് ഏറ്റുമാനൂരിൽ എത്തും. 5.30ന് മുതിർന്ന നേതാവ് വി.കെ. കരുണാകരൻ പതാക ഉയർത്തും. പൊതുസമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ഏഴിന് പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെ.ഇ. ഇസ്മാഈൽ, സത്യൻ മൊകേരി, എ.കെ. ചന്ദ്രൻ എന്നിവർ സംസാരിക്കും. മണ്ഡലം സമ്മേളനത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 320 പ്രതിനിധികൾ രണ്ടു ദിവസങ്ങളിലായി സമ്മേളനത്തിൽ പങ്കെടുക്കും. ജില്ല സെക്രട്ടറി സി.കെ. ശശിധരൻ, സ്വാഗതസംഘം ചെയർമാൻ അഡ്വ. വി.ബി. ബിനു, സെക്രട്ടറി അഡ്വ. ബിനു ബോസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.