മന്ത്രി വി.എൻ. വാസവൻ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു

മുണ്ടക്കയം: മലയോര മേഖലയിലെ മഴക്കെടുതി ദുരിതാശ്വാസപ്രവർത്തനം വിലയിരുത്താനെത്തിയ . ഏന്തയാറിലെ ജെ.ജെ. മർഫി സ്കൂളിൽ ആരംഭിച്ച ക്യാമ്പാണ് മന്ത്രി സന്ദർശിച്ചത്. 14 കുടുംബങ്ങളിൽനിന്നുള്ള 51 പേരാണ് ക്യാമ്പിൽ കഴിയുന്നത്. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, ജില്ല പൊലീസ് മേധാവി കെ. കാർത്തിക്, മുൻ എം.എൽ.എ കെ.ജെ. തോമസ്, ജില്ല പഞ്ചായത്ത്​ അംഗം പി.കെ. അനുപമ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രജീഷ് തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. കൂട്ടിക്കൽ ചപ്പാത്തിലെ ചെക്ക് ഡാമും മന്ത്രി സന്ദർശിച്ചു. KTL ENTHAYAR ഏന്തയാറിലെ ജെ.ജെ. മർഫി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ മന്ത്രി വി.എൻ. വാസവൻ ക്യാമ്പിൽ കഴിയുന്നവരോട് സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.