'കൂട്ടായ്മകൾ അശരണർക്ക് സഹായമാകും'

must വൈക്കം: സേവനസന്നദ്ധമായ കൂട്ടായ്മകൾ ഉണ്ടായാൽ മാത്രമേ സമൂഹത്തിൽ വല്ലായ്മ അനുഭവിക്കുന്നവരെ സഹായിക്കാൻ സാധിക്കുകയുള്ളൂവെന്ന്​ എറണാകുളം അസി. സിറ്റി പൊലീസ് കമീഷണർ പി. രാജ്​കുമാർ. കുലശേഖരമംഗലം അൽമനാർ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ ചേർന്ന എജുക്കേഷനൽ ട്രെയിനിങ്​ ക്ലാസ് ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ കെ.എ. ഷരീഫ് അധ്യക്ഷതവഹിച്ചു. പ്രശസ്ത മനഃശാസ്ത്രജ്ഞൻ ഷമീം ഹാഷിംസേട്ട്​ 'ജീവിതബന്ധങ്ങൾ' വിഷയത്തിൽ ക്ലാസെടുത്തു. അൽ മനാർ ട്രസ്റ്റ് രക്ഷാധികാരി ഇബ്രാഹീംകുട്ടി ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു. ബൈജു സലഫി, ഹാരിസ് മണ്ണഞ്ചേരി, എ.എ. റഹീം തുടങ്ങിയവർ സംസാരിച്ചു. പടം: KTL al manar അൽ മനാർ ചാരിറ്റബിൾ ട്രസ്റ്റ്​ എജുക്കേഷൻ ട്രെയിനിങ് ക്ലാസ് എറണാകുളം സിറ്റി അസി. പൊലീസ് കമീഷണർ പി. രാജ്കുമാർ ഉദ്​ഘാടനം ചെയ്യുന്നു മരം കടപുഴകി ഏറ്റുമാനൂര്‍: ശക്തമായ മഴയില്‍ ഏറ്റുമാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്​ സമീപം ചൊവ്വാഴ്ച പുലര്‍ച്ച മരം കടപുഴകി. ബസ് സ്റ്റേഷനില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. കോട്ടയത്തുനിന്ന്​ അഗ്നിരക്ഷ സേനയെത്തി മരം മുറിച്ചുമാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.