മഴക്കെടുതി: വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചു

ഈരാറ്റുപേട്ട: ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശങ്ങളിൽ വെൽഫെയർ പാർട്ടി ജില്ല നേതാക്കൾ സന്ദർശിച്ചു. കൂടുതൽ ദുരിതമുണ്ടായ മൂന്നിലവിൽ അടുക്കം സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലുമാണ് ജില്ല, പ്രാദേശിക നേതാക്കൾ എത്തിയത്. സന്ദർശിച്ച സ്ഥലങ്ങളിൽ ടീം വെൽഫെയറിന്റെ സേവന സന്നദ്ധത അറിയിച്ചു. ജില്ല പ്രസിഡന്റ് സണ്ണി മാത്യു, ജില്ല ജനറൽ സെക്രട്ടറി പി.എ. നിസാം, വൈസ് പ്രസിഡന്റ് കെ.കെ.എം. സാദിഖ്, ടീം വെൽഫെയർ ജില്ല ക്യാപ്​റ്റൻ യൂസഫ് ഹിബ, വിമൻ ജസ്റ്റിസ് മൂവ്മെന്‍റ്​ ജില്ല പ്രസിഡന്റ് ഹസീന, ജില്ല കമ്മിറ്റി അംഗങ്ങളായ വി.എ. ഹസീബ്, കെ.എച്ച്. ഫൈസൽ എന്നിവർ പങ്കെടുത്തു. 1 മൂന്നിലവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോഷി ജോഷ്വയുമായി സംസാരിക്കുന്ന വെൽഫെയർ പാർട്ടി നേതാക്കൾ 2 അടുക്കം സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ല പ്രസിഡന്റ് ഹസീന സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.