കൂട്ടിക്കൽ: . ചപ്പാത്ത് കവലയിലെ വെള്ളപ്പൊക്കത്തിന് കാരണമായ ചെക്ക്ഡാം പൊളിക്കാൻ കഴിഞ്ഞ ഒക്ടോബറിലെ പ്രളയം മുതൽ നടപടികൾ തുടങ്ങിയതാണ്. എന്നാൽ, അധികാരികളുടെ അനാസ്ഥമൂലം നടപടി നീളുകയായിരുന്നു. പഞ്ചായത്ത് കമ്മിറ്റി ഇതിനായി തീരുമാനം എടുക്കുകയും ജലവിഭവ വകുപ്പിന് ഏഴര ലക്ഷത്തോളം രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിക്കുകയും ചെയ്തിരുന്നു. ഈ കാലയളവിൽ വെള്ളപ്പൊക്കം ഒഴിവാക്കാനുള്ള പുനർജനി പദ്ധതി ഉൾപ്പെടെ നടപ്പാക്കിയിട്ടും ഇക്കാര്യത്തിൽ വകുപ്പിന് അനക്കമൊന്നും ഉണ്ടായില്ല. പതിറ്റാണ്ടുകൾക്ക് മുമ്പാണ് കുടിവെള്ള വിതരണം ലക്ഷ്യമിട്ട് കിണറിന്റെ ജല ലഭ്യതക്കായി ചെക്ക്ഡാം നിർമിച്ചത്. എന്നാൽ, വേനൽകാലത്ത് പോലും ചെക്ക്ഡാം തുറന്ന് കിടക്കുന്നതിനാൽ പ്രയോജനം ലഭിച്ചില്ല. മഴക്കാലത്ത് ചെക്ക്ഡാമിൽ വെള്ളം പൊങ്ങി സമീപത്തെ റോഡിലേക്കും ചപ്പാത്ത് പാലത്തിലേക്കും കയറുന്നത് പതിവായിരുന്നു. ഇത് വ്യക്തമായതോടെയാണ് പൊളിക്കാൻ തീരുമാനിച്ചത്. നിർമാണത്തെക്കാൾ വേഗത്തിൽ ചെയ്ത് തീർക്കാവുന്ന പൊളിക്കൽ ജോലികൾ മഴക്കാലത്തിന് മുമ്പേ ചെയ്ത് തീർക്കാവുന്നതായിരുന്നു. അങ്ങനെയെങ്കിൽ ഇക്കുറി ചപ്പാത്തിൽ വെള്ളം കയറില്ലായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.