ചങ്ങനാശ്ശേരി: ആലപ്പുഴ കലക്ടർ പദവിയിൽനിന്ന് ശ്രീറാം വെങ്കിട്ടരാമനെ നീക്കിയ സർക്കാർ നടപടി സ്വാഗതാർഹമാണെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമാ ജില്ല കമ്മിറ്റി. തെറ്റുചെയ്ത വ്യക്തി ഏത് ഉന്നതനായാലും ഏത് ഉന്നതപദവിയിൽ ഇരുന്നാലും പൊതുസമൂഹം അംഗീകരിക്കുകയില്ലെന്നും അതിനെതിരെ പ്രതികരിക്കുമെന്നുമുള്ള ഒരുസന്ദേശം കൂടി ഈ നടപടി വ്യക്തമാക്കുന്നുവെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡന്റ് കെ.എസ്.എം. റഫീഖ് അഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് സഖാഫി, പി.പി. ഖാലിദ് സഖാഫി, ഷാഫി മഹ്ളരി, അബ്ദുൽ സലാം ബാഖവി, മുഹമ്മദ് യൂസഫ് സഖാഫി, സലിം സഖാഫി, ആപ്പാഞ്ചിറ അബ്ദുൽ ലത്വീഫ് മുസ്ലിയാർ, സക്കീർ ഹുസൈൻ കാമിലി, സംഘടന കുടുംബനേതാക്കളായ അബ്ദുഹാജി ആലസംപാട്ടിൽ, അനീഷ് നിലമംഗലം, മുജീബ് ഹാജി തകിടിയിൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.