കോട്ടയം: സി.എം.എസ് കോളജ് നാഷനൽ സർവിസ് സ്കീമിന്റെ പദ്ധതിയായ 'അടുക്കളമുറ്റത്തെ കോഴിവളർത്തൽ' മൂന്നാംഘട്ടം മണർകാട് പ്രാദേശിക കോഴിവളർത്തൽ മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, മഞ്ജു സുജിത്, ടി.എൻ. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. ഗ്രാമശ്രീ ഇനത്തിൽപെട്ട മുട്ടക്കോഴികളെയാണ് പദ്ധതിയുടെ ഭാഗമായി നിർധനരായ വീട്ടമ്മമാർക്ക് നൽകിയത്. ജൈവമാലിന്യം ഭക്ഷണമായി നൽകി ഉറവിടത്തിൽതന്നെ മാലിന്യ സംസ്കരണം നിയന്ത്രിക്കുന്ന ആശയമാണ് ഇവിടെ നടപ്പാക്കുന്നത്. കോഴിവളർത്തൽ കേന്ദ്രത്തിലെ ഓഫിസർ ഡോ. പി.കെ. മനോജ്‌കുമാറാണ് നിർദേശങ്ങൾ നൽകുന്നത്. ഡോ. കെ.ആർ. അജീഷ് ബാലമുരളീകൃഷ്ണ, അനഘ രാജീവ് എന്നിവർ നേതൃത്വം നൽകി. KTL CMS KOZHI- 'അടുക്കളമുറ്റത്തെ കോഴിവളർത്തൽ' മൂന്നാംഘട്ട ഉദ്ഘാടനം മണർകാട് പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിൽ മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.