ശിഹാബ് തങ്ങൾ അനുസ്മരണവും കെ.എസ്.ടി.യു സംഗമവും

(Must) പൊൻകുന്നം: കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ ശനിയാഴ്ച ശിഹാബ് തങ്ങൾ അനുസ്മരണവും അധ്യാപക സംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടക്കും. പൊൻകുന്നം ഹിൽഡ ഓഡിറ്റോറിയത്തിൽ രാവിലെ പത്തിന് ജില്ല പ്രസിഡന്‍റ്​ നാസർ മുണ്ടക്കയം അധ്യക്ഷതവഹിക്കുന്ന സംഗമം മുസ്​ലിംലീഗ് ജില്ല പ്രസിഡന്‍റ്​ അസീസ് ബഡായിൽ ഉദ്ഘാടനം ചെയ്യും. എൽ.എസ്.എസ് പരിശീലകരായ അധ്യാപകരെ കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്‍റ്​ കരീം പടുകുണ്ടിലും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൻ സുഹറ അബ്ദുൽ ഖാദറും ആദരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.