പൊൻകുന്നം: മണിമലയാറ്റിലെ പഴയിടം കോസ്വേയിൽ കിഴക്കൻ മേഖലയിൽനിന്ന് ഒഴുകിയെത്തിയ മാലിന്യമത്രയും അടിഞ്ഞു. പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകിയപ്പോൾ കൈവരികളിൽ മാലിന്യം തടഞ്ഞ് പാലം പൂർണമായും അടഞ്ഞ നിലയിലായി. പ്ലാസ്റ്റിക് കുപ്പികൾ, കൂടുകൾ, തെർമോകോൾ, തടിക്കഷണങ്ങൾ, ചാക്കുകെട്ടുകൾ തുടങ്ങി ടൺകണക്കിന് പാഴ്വസ്തുക്കളാണ് ഇവിടെയെത്തിയത്. ഉയരം കുറവായ പാലത്തിനടിയിൽ നിറയെ പാഴ്വസ്തുക്കൾ കുടുങ്ങി. അതോടെ ഒഴുക്കുനിലച്ച് പാലത്തിലേക്ക് വെള്ളം കയറി. പിന്നീട് വന്ന മാലിന്യമെല്ലാം പാലത്തിന് മുകളിൽ തങ്ങിനിന്നു. വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയായിരുന്നു. വെള്ളമിറങ്ങിയ ശേഷവും മാലിന്യം മൂലം ഗതാഗതം പുനഃസ്ഥാപിക്കാനായില്ല. എരുമേലി, മണിമല, ചിറക്കടവ് പഞ്ചായത്തുകളുടെ പരിധിയിലാണ് പഴയിടം കോസ്വേയുടെ ഇരുകരയും. എന്നാൽ, പഞ്ചായത്ത് അധികൃതരാരും മാലിന്യം നീക്കാൻ നടപടിയെടുത്തില്ല. തുടർന്ന് പ്രദേശവാസികൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇത് നീക്കി. ആക്രിക്കച്ചവടക്കാർ ഇതിന് മുമ്പ് പ്ലാസ്റ്റിക് ഉൾപ്പെടെ നിരവധി മാലിന്യം ഇവിടെനിന്ന് മാറ്റി. KTL VZR 4 Pazhayidam Cosway ചിത്രവിവരണം പഴയിടം കോസ്വേയിൽ മാലിന്യമടിഞ്ഞ നിലയിൽ, മാലിന്യം നീക്കിയതിന് ശേഷം പഴയിടം കോസ്വേ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.