ഫയൽ തീർപ്പാക്കൽ: എം.ജിയിൽ സ്‌പെഷൽ ഡ്രൈവ്

കോട്ടയം: ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി സർവകലാശാല ബിരുദ സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ തീർപ്പാക്കാൻ സ്‌പെഷൽ ഡ്രൈവ് നടത്തുന്നു. അപേക്ഷ സമർപ്പിച്ച് ആറു മാസത്തിലധികമായിട്ടും ബിരുദ സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തവർക്ക് വേണ്ടിയാണ് സ്‌പെഷൽ ഡ്രൈവ്​ നടത്തുന്നത്. അപേക്ഷകർക്ക് സർവകലാശാല വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗ്​ൾ ഫോം വഴി ആഗസ്റ്റ് ഒമ്പത് വരെ വിവരങ്ങൾ സമർപ്പിക്കാം. തുടർന്ന് പോരായ്മകൾ പരിഹരിക്കാൻ സർവകലാശാലയിൽ എത്തിച്ചേരേണ്ട ദിവസവും മറ്റ് വിശദാംശങ്ങളും അപേക്ഷകരെ ഇ-മെയിൽ മുഖാന്തരം അറിയിക്കും. സ്‌പെഷൽ ഡ്രൈവിൽ പോരായ്മകൾ പരിഹരിക്കുന്ന അപേക്ഷകർക്ക് കാലതാമസമില്ലാതെ ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.