ആശ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം അടൂരിൽ

അടൂർ: കേരള സ്‌റ്റേറ്റ് ആശ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ അടൂർ മർത്തോമ യൂത്ത് സെന്‍ററിൽ നടക്കും. ശനിയാഴ്ച രാവിലെ 10ന് പുഷ്പാർച്ചനക്കുശേഷം സംസ്ഥാന പ്രസിഡന്‍റ്​ പി.പി. പ്രേമ പതാക ഉയർത്തും. പ്രതിനിധി സമ്മേളനം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ്​ ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് 'കേരളത്തിന്‍റെ ആരോഗ്യരംഗം' വിഷയത്തിൽ സെമിനാർ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച ചർച്ച, മറുപടി, തെരഞ്ഞെടുപ്പ് എന്നിവ നടക്കും. വൈകീട്ട് അഞ്ചിന് കെ.എസ്.ആർ.ടി.സി കോർണറിൽ പൊതുസമ്മേളനം കെ.കെ. ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിനു മുന്നോടിയായി നഗരത്തിൽ പ്രകടനം നടത്തും. PTG ADR Asaworker കേരള സ്‌റ്റേറ്റ് ആശ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി അടൂരിൽ ആശ വർക്കർമാർ പോസ്റ്റർ പ്രചാരണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.