ആഡംബര വാഹനങ്ങളിലെത്തി തട്ടിപ്പ്​ നടത്തുന്ന യുവാവ്​ അറസ്റ്റിൽ

മൂന്നാർ: മുന്തിയ വാഹനങ്ങളിലെത്തി തട്ടിപ്പ് നടത്തിവന്ന യുവാവ് അറസ്റ്റിൽ. മണ്ണാർക്കാട് കണ്ടമംഗലം സ്വദേശി ചോലയിൽ കുഞ്ഞുമുഹമ്മദിനെയാണ്​ (31) മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ആഡംബര കാറുകളിൽ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലുമെത്തി പണം തട്ടുന്നതാണ് ഇയാളുടെ രീതി. മൂന്നാറിലെ ബിസ്മി മൊബൈൽസ് എന്ന കടയിൽനിന്ന്​ ഒന്നേകാൽ ലക്ഷം രൂപയുടെ മൊബൈൽ ഫോൺ വാങ്ങി മുങ്ങിയ കേസിലാണ് അറസ്റ്റ്. ഇയാൾ ഹോട്ടലുകളിൽ താമസിച്ചശേഷം പണം നൽകാതെയും ആഡംബരവാഹനങ്ങളുടെ വാടക നൽകാതെയും കബളിപ്പിച്ച നിരവധി സംഭവങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മലപ്പുറം തലപ്പാറയിലെ ഹോട്ടലിൽ ഒളിവിൽ കഴിയുമ്പോഴാണ് ചൊവ്വാഴ്ച മൂന്നാർ എസ്​.എച്ച്​.ഒ മനേഷ് കെ. പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. ഭാര്യയും ചെറിയ കുട്ടിയുമായി എത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. മൂന്നാറിൽ ഭൂമി വാങ്ങാമെന്ന്​ പറഞ്ഞും കബളിപ്പിച്ചതായി പൊലീസ് പറഞ്ഞു. എസ്​.ഐ ഷാഹുൽ ഹമീദ്, സി.പി.ഒ വേണുഗോപാൽ പ്രഭു എന്നിവരും അറസ്റ്റിൽ പങ്കെടുത്തു. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചിത്രം 1 അറസ്റ്റിലായ കുഞ്ഞുമുഹമ്മദ് (31).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.