മണിയോട്​ വിയോജിപ്പുണ്ട്​; പക്ഷേ, കൈയടിക്കാനില്ല -ഗോമതി

തൊടുപുഴ: മുൻ മന്ത്രിയും ഉടുമ്പൻചോല എം.എൽ.എയുമായ എം.എം. മണിയെ അധിക്ഷേപിച്ച മുസ്​ലിംലീഗ്​ എം.എൽ.എക്ക്​ മറുപടിയുമായി മൂന്നാറിലെ പെമ്പിളൈ ഒരുമൈയുടെ സമരനായികയായിരുന്ന ഗോമതി. മണിയോടുള്ള രാഷ്ട്രീയമായ വിയോജിപ്പുകൾ തുറന്ന്​ പ്രഖ്യാപിച്ചുകൊണ്ടുതന്നെ അദ്ദേഹ​​ത്തിന്​ പൂർണ പിന്തുണ അറിയിക്കുന്നതാണ്​ ഗോമതിയുടെ ഫേസ്​ബുക്ക്​​ പോസ്റ്റ്​. ഫേസ്​ബുക്ക്​​ പോസ്റ്റിന്‍റെ പൂർണ രൂപം: 'സഖാവ് എം.എം. മണി, എനിക്ക് താങ്കളോട് രാഷ്ട്രീയമായി നിരവധി വിയോജിപ്പുകളുണ്ട്. താങ്കളുടെ സ്ത്രീവിരുദ്ധ നിലപാടുകളെ ശക്തമായി ഞാൻ വിമർശിച്ചിട്ടുണ്ട്. ഇനിയും അങ്ങനെ തന്നെ. താങ്കൾ നിറത്തിന്‍റെ പേരിൽ മുസ്​ലിംലീഗ് എം.എൽ.എ ബഷീറിനാൽ വംശീയമായി അധിക്ഷേപിക്കപ്പെടുമ്പോൾ ​കൈയടിക്കാനല്ല ചേർത്തു പിടിക്കുക എന്നതാണ് എന്‍റെ രാഷ്ട്രീയ ബോധം. ഐക്യദാർഢ്യം'. ബഷീറിന്​ ​ആരാധകർ മറുപടി നൽകുന്നുണ്ട് ​-എം.എം. മണി തൊടുപുഴ: പി.കെ. ബഷീര്‍ എം.എല്‍.എ തനിക്കെതിരെ നടത്തിയ വിവാദപരാമർശങ്ങൾക്ക്​ മറുപടിയുമായി മുൻ മന്ത്രി എം.എം. മണി. അയാൾ കളിയാക്കിയാൽ കളിയാകുന്നയാളല്ല താൻ. നമ്മുടെ ആരാധകർ അയാളെ വാട്​സ്​ ആപ്പിലൂടെ തെറിപറഞ്ഞുകൊണ്ടിരിക്കുകയാണ്​. ഇനി താനായിട്ട്​ പറയേണ്ട കാര്യമില്ല. അത്​ വിട്ടാൽ മതി. തങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണ്​​. ആളൊരു മര്യാദക്കാരനാണ്​. എം.എൽ.എ ക്വാർട്ടേഴ്​സിൽ അടുത്തടുത്താണ്​ ഞങ്ങളുടെ മുറി. ഇനി ബഷീറിനെ കാണുമ്പോൾ ഞാൻ ചോദിച്ചോളാം എന്നും എം.എം. മണി മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.