ഇഴഞ്ഞിഴഞ്ഞ്​ പാലംപണി; വലഞ്ഞ്​ ജനം

shoulder ആരുണ്ടിവിടെ ചോദിക്കാൻ...? വൈക്കം: വൈക്കം- വെച്ചൂർ റോഡിലെ അഞ്ചുമന പാലംപണി പൂർത്തിയാകാത്തതിൽ ജനം ദുരിതത്തിൽ. കിഫ്​ബി 3.31 കോടി മുടക്കി പണിയുന്ന പാലമാണ്​ നിർമാണ കാലാവധി പിന്നിട്ടിട്ടും പൂർത്തിയാക്കാത്തത്​. തോട്​ അടച്ചുള്ള നിർമാണമായതിനാൽ വെള്ളക്കെട്ടും രൂക്ഷമാണ്​. നിർമാണത്തിനായി ആകെ മൂന്ന്​ തൊഴിലാളികൾ മാത്രമുള്ള പാലമാണിതെന്നാണ്​ നാട്ടുകാരുടെ പരിഹാസം. കഴിഞ്ഞ ഒന്നരവർഷമായി വിരലിലെണ്ണാവുന്ന തൊഴിലാളികളാണ്​ ഇവിടെ പണിയെടുക്കുന്നത്​. തോട്ടിൽനിന്ന്​ വേണ്ടത്ര ഉയരമില്ലാതെയാണ്​ നിർമാണം. തോട്ടിലേക്കുള്ള ഓടകൾ മൂടിയതോടെ ഔട്പോസ്റ്റ്​ ജങ്​ഷനിലും ദേവീവിലാസം സ്കൂളിലും മഴപെയ്താൽ വെള്ളക്കെട്ടാണ്​. സ്കൂൾ തുറന്നതോടെ വിദ്യാർഥികൾ ഉൾപ്പെടെ ദിവസേന ഈ ദുരിതപാത കടന്നുവേണം പോകാൻ. തോട്ടിലെ നീരൊഴുക്ക്​ തടഞ്ഞിരിക്കുന്നതിനാൽ കാർഷിക മേഖലയും പ്രതിസന്ധിയിലായി. കടന്നുപോകുന്ന വാഹനങ്ങൾ അപകടത്തിൽപെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നു. കഴിഞ്ഞ ഒക്​ടോബറിൽ നിർമാണകാലാവധി കഴിഞ്ഞെങ്കിലും കരാറുകാർക്ക്​ മറുപടിയില്ല. ചോദിക്കേണ്ട ജനപ്രതിനിധികൾക്കും മിണ്ടാട്ടമില്ല​. വിനോദസഞ്ചാരികൾക്കടക്കം ആലപ്പുഴ, എറണാകുളം ഭാഗത്തുനിന്ന്​ കുമരകത്തേക്ക്​ എത്തേണ്ട വഴിയിലാണ്​ ഇഴയുന്ന നിർമാണം. നിർമാണപ്രവൃത്തികൾ വേഗത്തിലാക്കണമെന്ന ആവശ്യവുമായി പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനത്തിലാണ്​ നാട്ടുകാർ. ​ പടം: KTL Bridge അഞ്ചുമന പാലം p4 leadable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.