മതങ്ങൾ മാനവസേവനത്തിലേക്ക് മാറണം - മാർ ജോർജ് ആലഞ്ചേരി

കോട്ടയം: മതങ്ങൾ സ്ഥാപനവത്കരണത്തിൽനിന്ന്​ മനുഷ്യസേവനത്തിന്‍റെ മാർഗത്തിലേക്ക് തിരിയണമെന്ന് മാർ ജോർജ് ആലഞ്ചേരി. ദേവലോകം കാതോലിക്കറ്റ് അരമനയിൽ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കബാവ വിളിച്ചുചേർത്ത മതാന്തര സൗഹൃദ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധുസംരക്ഷണം മതത്തിന്‍റെ മുഖമുദ്രയാകണമെന്ന് കാതോലിക്കബാവ പറഞ്ഞു. അതിർവരമ്പുകൾക്ക് അതീതമായ സുഹൃദ്​ ബന്ധമാണ് ഇന്നിന്‍റെ ആവശ്യമെന്നും ബാവ കൂട്ടിച്ചേർത്തു. ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത, സ്വാമി സച്ചിദാനന്ദ, പാണക്കാട്​ റശീദലി ശിഹാബ് തങ്ങൾ, കൽദായസഭയുടെ മാർ അപ്രേം, ലത്തീൻസഭയുടെ മാർ സൂസപാക്യം, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ. ജോൺ, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ എന്നിവർ സംസാരിച്ചു. പടം: KTG Mar alancheri മതാന്തര സൗഹൃദസമ്മേളനത്തിൽ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കബാവ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.