കടുത്തുരുത്തി: . ഓടുന്ന ബസിന്‍റെ ഡ്രൈവറുടെ കവിളത്തടിച്ചു. നിയന്ത്രണംവിട്ട ബസ് പെട്ടെന്ന് നിർത്തിയതിനെ തുടർന്ന് പൊലീസുകാരൻ ഓടിച്ചിരുന്ന ബൈക്ക് ബസിനുപിന്നിൽ ഇടിച്ചു. തന്‍റെ ബൈക്ക് നന്നാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് പൊലീസുകാരനെത്തിയതോടെ ബസിലെ യാത്രക്കാർക്ക് ടിക്കറ്റിന്‍റെ പണം മടക്കിനൽകിയശേഷം ബസ് സ്‌റ്റേഷനിലെത്തിച്ച് പരാതിനൽകി. സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് പ്രശ്‌നങ്ങൾക്ക് കാരണം. തിങ്കളാഴ്ച വൈകീട്ട് നാലോടെ ആപ്പാഞ്ചിറയിലാണ് സംഭവം. കോട്ടയം-എറണാകുളം റൂട്ടിലോടുന്ന രണ്ട് സ്വകാര്യ ബസുകളിലെ ജീവനക്കാർ തമ്മിലാണ് സംഘർഷമുണ്ടായത്. എറണാകുളത്തേക്കു പോവുകയായിരുന്ന മുന്നിലുണ്ടായിരുന്ന ബസ് സമയക്രമം പാലിച്ചില്ലെന്നാരോപിച്ചാണ് ഏറ്റുമാനൂർ മുതൽ ഈ ബസിലുണ്ടായിരുന്ന മറ്റൊരു ബസിന്‍റെ ജീവനക്കാരൻ ഡ്രൈവറെ തല്ലിയത്. ഇതോടെ ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെടുമെന്ന അവസ്ഥ വന്നതോടെയാണ് താൻ ബ്രേക്കിട്ട് ബസ് നിർത്തിയതെന്ന് ഡ്രൈവർ കണ്ണൻ പറഞ്ഞു. വിദ്യാർഥികളെ കയറ്റേണ്ടിവന്നതിനാലാണ് അൽപസമയം താമസിച്ചതെന്നും കണ്ണൻ പറഞ്ഞു. എന്നാൽ, ഈ ബസിന്‍റെ പുറകെവരുന്ന തന്‍റെ ബസിന് ഇത് ദോഷമുണ്ടാക്കുമെന്നാരോപിച്ചാണ് ബസിലുണ്ടായിരുന്നയാൾ ഡ്രൈവറെ മർദിച്ചതെന്നും കണ്ടക്ടർ ശരത് പറഞ്ഞു. ഡ്രൈവറെ തല്ലിയശേഷം ഇയാൾ ബസിൽ നിന്നിറങ്ങി സ്ഥലംവിട്ടു. തന്‍റെ ബൈക്ക് ബസുകാർ നന്നാക്കിത്തരണമെന്ന് പൊലീസുകാരൻ വാശിപിടിച്ചതോടെ മറ്റു മാർഗമില്ലാതെ ബസിന്‍റെ ട്രിപ്പ് അവസാനിപ്പിച്ച് യാത്രക്കാർക്ക് പണം മടക്കിനൽകി ജീവനക്കാർ ബസ് കടുത്തുരുത്തി പൊലീസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു. മർദനമേറ്റ സംഭവത്തിൽ ഡ്രൈവർ കണ്ണനും കണ്ടക്ടർ ശരത്തും പൊലീസിൽ പരാതിനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.