ഭാര്യയെ കഴുത്തറുത്ത്​ കൊന്ന പ്രതിക്ക്​ ജീവപര്യന്തം

തൊടുപുഴ: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക്​ ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും. പെരുവന്താനം ആനചാരി കൊട്ടാരത്തിൽ വീട്ടിൽ ദേവസ്യ എന്ന അപ്പച്ചനെയാണ്​ തൊടുപുഴ അഡീഷനൽ സെഷൻസ്​ കോടതി ശിക്ഷിച്ചത്​. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷംകൂടി കഠിനതടവ്​ അനുഭവിക്കണം. 2015 മേയ്​ 26ന്​ രാത്രിയാണ്​ കേസിനാസ്​പദമായ സംഭവം. ഭാര്യ മേരിയെ (65) രാത്രി അവർ താമസിച്ചിരുന്ന വീട്ടിലെ കിടപ്പുമുറിയിൽ വെച്ച്​ ദേവസ്യ കഴുത്തറുത്ത്​ കൊല്ലുകയായിരുന്നു. നിരന്തരം വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനായ ഇയാൾ സ്ഥിരം മദ്യപിച്ചെത്തി ഭാര്യയെയും മക്കളെയും കൊല്ലുമെന്ന്​ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. ഭീഷണി ഭയന്ന് ദേവസ്യയുടെ മകനും മകന്‍റെ ഭാര്യയും കുട്ടിയും തൊടുപുഴയിലേക്ക്​ താമസം മാറ്റിയിരുന്നു. മക്കളുടെയും അയൽവാസികളുടെയും മൊഴികളും സാഹചര്യത്തെളിവുകളും കേസിൽ നിർണായകമായി. പ്രോസിക്യൂഷന്​ വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. മനോജ് കുര്യൻ ഹാജരായി. ചിത്രം: TDG Prathi Devasya പ്രതി ദേവസ്യ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.