ഏറ്റുമാനൂര്‍: ചുറ്റും കാടുപിടിച്ച് ശോച്യാവസ്ഥയിലായിരുന്ന . സ്‌കൂളിൻെറ ദുരവസ്ഥ 'മാധ്യമം' വാര്‍ത്തയാക്കിയതിനെ തുടര്‍ന്നാണ് നടപടി. നഗരസഭ ഉടമസ്ഥതയില്‍ നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ സ്‌കൂളാണ് അവഗണിക്കപ്പെട്ടിരുന്നത്. വള്ളിപ്പടര്‍പ്പുകള്‍ ജനാലകള്‍വഴി ക്ലാസിലേക്ക് വളര്‍ന്നിരുന്നു. ഇഴജന്തുക്കളെ ഭയന്ന് കാടുപിടിച്ച ശൗചാലയത്തിലേക്കു പോകാന്‍പോലും കുട്ടികൾക്ക് പേടിയായിരുന്നു. അധ്യയന വര്‍ഷം തുടങ്ങും മുമ്പെങ്കിലും സ്‌കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ പലതവണ നഗരസഭയെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. ആദ്യദിവസം ശൗചാലയങ്ങള്‍ക്ക് മുന്നിലെ കാട് പൂര്‍ണമായി വെട്ടിവൃത്തിയാക്കി. ഈ ആഴ്ച സ്‌കൂള്‍ പരിസരം വൃത്തിയാക്കി നല്‍കുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ രശ്മി ശ്യാം പറഞ്ഞു. വി.എച്ച്.എസ്.ഇ, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മാത്രമായി 250 വിദ്യാർഥികളുണ്ട്. ഹൈസ്‌കൂളും തൊഴിലധിഷ്ഠിത വിദ്യാലയവും ഈ സ്‌കൂള്‍ വളപ്പില്‍ തന്നെയാണ്. മുമ്പ് മരം മറിഞ്ഞുവീണ് കെട്ടിടത്തിന് കേടുപാടുകളുണ്ടായ സംഭവവും ഉണ്ടായിട്ടുണ്ട്. -------- KTL ETR SCHOOL: കാടുപിടിച്ച ഏറ്റുമാനൂർ ഗവ. സ്കൂൾ പരിസരം വൃത്തിയാക്കിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.