വിദ്യാർഥികളെ കണ്ടെത്തി

കുമരകം: കുമരകത്തുനിന്ന്​ കാണാതായ വിദ്യാർഥികളെ കോയമ്പത്തൂരിൽ കണ്ടെത്തി. പതിനാറുകാരിയെയും ഇരുപതുകാരനെയും രണ്ടാഴ്ച മുമ്പാണ്​ കാണാതായത്. എറണാകുളം വൈറ്റിലക്കു സമീപത്തുനിന്ന്​ ഇവർ സഞ്ചരിച്ച സ്കൂട്ടർ കണ്ടെടുത്തിരുന്നു. കൈയിലെ പണം തീർന്നതോടെ ആൺകുട്ടി തന്‍റെ വീട്ടിലേക്കു വിളിച്ച്​ സഹായം ആവശ്യപ്പെട്ടപ്പോഴാണ്​ ഇരുവരും കോയമ്പത്തൂരിൽ ഉണ്ടെന്ന്​ അറിഞ്ഞത്​. തുടർന്ന്​ പൊലീസ് കോയമ്പത്തൂരെത്തി വിദ്യാർഥികളെ കുമരകത്ത് എത്തിച്ചു. സംഭവത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് കുമരകം എസ്.എച്ച്.ഒ ബിൻസ് ജോസഫ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.