വാഴൂർ: കൊടുങ്ങൂർ ദേവീക്ഷേത്രത്തിൽ വികസനപ്രവർത്തനങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം വാഴൂർ ലോക്കൽ കമ്മിറ്റി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന് നിവേദനം നൽകി. ക്ഷേത്രത്തോടനുബന്ധിച്ചുള്ള കൊടുങ്ങൂർ ചിറയും അമ്പലക്കുളവും സംരക്ഷിക്കുക, ചിറക്ക് ചുറ്റും സോളാർ ലാമ്പ് സ്ഥാപിക്കുക, ചിറക്കു സമീപത്തെ സ്ഥലത്ത് പാർക്ക് സ്ഥാപിക്കുക, ദേവസ്വത്തിന്റെ സ്റ്റേജിന് മുന്നിൽ ഓപൺ പന്തൽ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിവേദനം. ലോക്കൽ സെക്രട്ടറി റംഷാദ് റഹ്മാൻ നിവേദനം കൈമാറി. വാഴൂർ ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ. ബൈജു കെ. ചെറിയാൻ, ഡി. സേതുലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. റെജി, പഞ്ചായത്ത് അംഗം എസ്. അജിത്കുമാർ എന്നിവർ പങ്കെടുത്തു. KTL VZR 4 CPM Nivedanam ചിത്രവിവരണം സി.പി.എം വാഴൂർ ലോക്കൽ സെക്രട്ടറി റംഷാദ് റഹ്മാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന് നിവേദനം കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.