മാതൃകയായി വെള്ളൂരിലെ നഴ്​സുമാർ

ആഷിക്​ എം. അസീസ്​ വെള്ളൂർ: വ്യാഴാഴ്ച നഴ്​സസ്​ ദിനം ആഘോഷിക്കുമ്പോൾ അഭിമാന നിറവിലാണ്​ വെള്ളൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അമ്മയും കുഞ്ഞും വിഭാഗത്തി​ലെ നഴ്​സുമാർ. സംസ്ഥാനത്തിന്​ തന്നെ മാതൃകയാകും തരത്തിലാണ്​ ഇവരുടെ പ്രവർത്തനം. വെള്ളൂരിലും പരിസരത്തും ആരോഗ്യ മേഖലയിൽ സ്തുത്യർഹ സേവനമാണ്​ ഇവർ നൽകുന്നത്​. രോഗികളെ ശുശ്രൂഷിക്കുക എന്നതിനൊപ്പം രോഗങ്ങളിൽനിന്ന്​ തടയാനും ഇവർ പരിശ്രമിക്കുന്നുണ്ട്​. വെള്ളൂരിലെ മെഡിക്കൽ ഓഫിസറായ ഡോ. ശാന്തിയുടെ നേതൃത്വത്തിലാണ് പബ്ലിക്​ ഹെൽത്ത്​​ നഴ്​സ്​ ഷൈലജ ബീവി, ജൂനിയർ പി.എച്ച്​.എൻ സ്വപ്​ന, സ്മിത, ലുലു, പാലിയേറ്റിവ്​ നഴ്​സ്​ ജോമോൾ തുടങ്ങിയവരാണ്​ സജീവ പ്രവർത്തനത്തിലൂടെ ജനങ്ങളുടെ കൈയടി നേടുന്നത്​. നവജാതശിശുവിൽനിന്ന്​ തുടങ്ങുന്നു ഇവരു​ടെ പരിചരണം. വീടുകൾ സന്ദർശിച്ച്​ രോഗീപരിചരണവും പരിസരം വൃത്തിയാണെന്ന്​ ഉറപ്പാക്കൽ തുടങ്ങി പെൺകുട്ടികൾക്കായുള്ള ഹെൽത്ത്​ കൗൺസലിങ്​, കൗമാരക്കാരുടെയും ഗർഭിണികളുടെയും നവജാതശിശുവിന്‍റെയും അമ്മയുടെയും ആരോഗ്യപരിചരണം, കുത്തിവെപ്പ്​ വരെ ഇവരാണ്​ ശ്രദ്ധിക്കുന്നത്​. എല്ലാ ബുധനാഴ്ചകളിലും കുഞ്ഞുങ്ങൾക്കുള്ള കുത്തിവെപ്പിന്​ സമീപിക്കാം. സ്വകാര്യ ആശുപത്രികളിൽ ​ഫീസ്​ ഈടാക്കി നൽകുന്ന കുത്തിവെപ്പ്​ ഇവിടെ സൗജന്യമായി നൽകും. 2018ലെ പ്രളയത്തിലും കോവിഡ്​ മഹാമാരിയുടെയും സമയത്ത്​ സ്തുത്യർഹമായ സേവനം ഇവരിൽനിന്നും ഉണ്ടായിട്ടുണ്ട്​. ഇന്ന്​ നഴ്​സ്ദിനം​ ആചരിക്കുമ്പോഴും അത്​ ഒഴിവാക്കി സ്വന്തം അവകാശങ്ങൾക്കായുള്ള പോരാട്ടത്തിലാണിവർ. ​അർഹമായ സ്ഥാനക്കയറ്റം നൽകുക, കൂടുതൽ നിയമനങ്ങൾ നടത്തുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച്​ തലസ്ഥാനത്ത്​ നഴ്​സുമാർ നടത്തുന്ന രാപ്പകൽ സമരത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചാണിവർ നഴ്​സ്​ ദിനം ആചരിക്കാതെ സേവനങ്ങളിൽ വ്യാപൃതരാകുന്നത്​. പടം: KTG Nurse വെള്ളൂർ പി.എച്ച്​.സിയിലെ നഴ്​സുമാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.